കോതമംഗലം: ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത് നടന്നുവരുന്ന കലയുടെ ഉത്സവത്തിന് ഇന്ന് പരിസമാപ്തിയാകും. 28-ാമത് റവന്യുജില്ലാ കലോത്സവത്തില്‍ അപ്പീലുകളും പരാതികളും പതിവില്ലാത്ത വിധം കയ്യാങ്കളികളും അസഹിഷ്ണുതാ പ്രകടനവും കലോത്സവ മേളയുടെ ഭംഗി കെടുത്തി. വിധികര്‍ത്താക്കളെ കുറിച്ചുള്ള പരാതികളും ഏറെയായിരുന്നു. വഴിയെ പോയവരെപ്പോലും വിധികര്‍ത്താക്കളായി നിയമിച്ചുവെന്ന ആക്ഷേപം ഭരണകക്ഷിയിലെ വിദ്യാര്‍ത്ഥിയൂണിയനുകളും ആക്ഷേപം ഉന്നയിച്ച് പ്രകടനം നടത്തി.അറബി കലോത്സവത്തില്‍ ഉണ്ടായ കയ്യാങ്കളി മത്സരം ഏറെ വൈകി എന്നാരോപിച്ചായിരുന്നു. ഇതാകട്ടെ അസഹിഷ്ണുതയുടെ പാരമ്യത്തിലെത്തി.
ഇന്നലെ അരങ്ങേറിയ നാടക മത്സരത്തെക്കുറിച്ച് വാ്യപകമായ ആക്ഷേപം ഉയര്‍ന്നു. കലാകാരന്‍മാര്‍ കൈക്കൂലി നല്‍കി മത്സരഫലം അട്ടിമറിച്ചുവെന്ന് വ്യാപക ആരോപണം ഉന്നയിച്ച് രംഗത്ത് വന്നു. ജില്ലാ കലോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് ആലുവ ഉപജില്ല ഒന്നാം സ്ഥാനത്ത് ശക്തമായ മുന്നേറ്റം നടത്തുന്നു.
പെരുമ്പാവൂര്‍ രണ്ടാം സ്ഥാനത്തും തൊട്ടു പിന്നാലെ എറണാകുളം മുന്നേറുകയാണ്. നേരിയ പോയിന്റ് വ്യത്യാസത്തില്‍ നോര്‍ത്ത് പറവൂരും കോതമംഗലവും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.പോയിന്റുകള്‍ മാറിമറിയുമെന്ന സൂചന നല്‍കിയാണ് മത്സരങ്ങള്‍ മുന്നേറുന്നത്.
















