പൊന്‍കുന്നം: ടൗണില്‍ പഴയ ചന്തയ്‌ക്കു സമീപം ദേശീയപാതയില്‍ അപകടം പതിയിരിക്കുന്നു. ഇവിടെ അപകടം നിത്യസംഭവമാണ്. അമിതവേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ മൂലം കാല്‍നടയാത്രക്കാരും ഏറെ ദുരിതത്തിലാണ്.
കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഇവിടെ പാതയോരത്ത് പൈപ്പുകള്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇതുമൂലം കാല്‍നടയാത്രക്കാര്‍ റോഡില്‍ കയറി നടക്കേണ്ട അവസ്ഥയാണ്. അപകടം ഒഴിവാക്കുവാനും കാല്‍നടയാത്ര സുഗമമാക്കുവാനും പൈപ്പുകള്‍ വഴിയില്‍ നിന്ന് നീക്കം ചെയ്യുവാന്‍ അധികാരികള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ടൗണ്‍ വികസന സമിതി യോഗം ആവശ്യപ്പെട്ടു. പ്രസി. ഷാജി വട്ടപ്പാറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. കെ.ആര്‍. അജിത്ത്, വി.പി. ജോയി, ദിലീപ് ശാന്ത്രിഗ്രാം, എം.ആര്‍. ഗിരീഷ്, വി.എം. ജോണ്‍സണ്‍, ജയന്‍ ഉറുമ്പടയില്‍ എന്നിവര്‍ സംസാരിച്ചു.
















