Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ് രണ്ട് വാഹനങ്ങളില്‍ വെടിയുണ്ടകള്‍ തുളഞ്ഞുകയറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2015, 09:20 pm IST
in Kasargod

ഉപ്പള: ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക പരസ്യ ഏറ്റുമുട്ടലില്‍ കലാശിച്ചു. പരസ്പരമുള്ള വെടിവെപ്പില്‍ സംഘാംഗങ്ങളെത്തിയ രണ്ട് വാഹനങ്ങള്‍ക്ക് കേടുപാടുപാട് സംഭവിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഉപ്പള ടൗണില്‍ വെച്ചാണ് വാഗനറിലും ബോലേറയിലുമെത്തിയ സംഘങ്ങള്‍ ഏറ്റുമുട്ടിയത്. കുപ്രസിദ്ധ ഗുണ്ട കാലിയാ റഫീഖ് മജലിലെ ബന്ധുവീട്ടിലേക്ക് വാഗണറില്‍ പോവുകയായിരുന്നു. അഞ്ച് പേരാണ് കാലിയാ റഫീഖിനോടൊപ്പം ഉണ്ടായിരുന്നത്.

അതേസമയം തന്നെ കൊല്ലപ്പെട്ട മുത്തലിബിന്റെ സംഘാഗംങ്ങളായ ഈത്തപ്പ അലിയും കൂടെയുണ്ടായിരുന്ന ആറുപേരും ബൊളോറെയിലെത്തിയതോടെയാണ് വെടിവെപ്പുണ്ടായത്. തന്റെ സുഹൃത്തിന്റെ ഫഌറ്റില്‍ അജ്ഞാതനായ ഒരാള്‍ മുഖംമൂടി അണിഞ്ഞ് എത്തിയിട്ടുണ്ടെന്ന വിവരം അറിഞ്ഞാണ് അലിയും സംഘവും ഉപ്പളയിലെത്തിയതെന്ന് ഈ സംഘത്തില്‍പെട്ടവര്‍ പറയുന്നു. ഇരുസംഘവും തമ്മിലുള്ള വെടിവെപ്പ് 20 മിനുട്ടോളം നീണ്ടു നിന്നു. വെടികൊണ്ട് കാലിയാ റഫീഖും സംഘവും വന്ന വാഗണറിന്റെ മുന്‍വശത്തെ ഗ്ലാസ് തകരുകയും ഇടതുവശത്തെ സീറ്റിലേക്ക് വെടിയുണ്ട തുളഞ്ഞുകയറുകയും ചെയ്തു.

അലിയുടെ ബൊലേറോ കാറിന്റെ ഗ്ലാസിലേക്കും മറ്റും വെടിയുണ്ടകള്‍ തുളഞ്ഞു കയറി. വിവരമറിഞ്ഞ് പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് ഇരുസംഘത്തില്‍പെട്ടവരും വാഹനം ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. പോലീസ് പിന്നീട് രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചു. രണ്ട് വര്‍ഷം മുമ്പ് ഉപ്പള മണ്ണംകുഴിയിലെ ഫഌറ്റിന് മുന്നില്‍വെച്ച് ഭാര്യയുടേയും മക്കളുടേയും കണ്‍മുന്നില്‍ ഗുണ്ടാ സംഘത്തില്‍പെട്ട മുത്തലിബിനെ (38) കാലിയാ റഫീഖും സംഘവും വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയതോടെയാണ് ഇരുസംഘങ്ങളും തമ്മിലുള്ള കുടിപ്പക മൂര്‍ച്ഛിച്ചത്.

ഈകേസില്‍ രണ്ട് മാസം മുമ്പ് കാലിയാ റഫീഖ് ജാമ്യം നേടി പുറത്തിറങ്ങിയതോടെയാണ് വീണ്ടും ഗുണ്ടാസംഘങ്ങള്‍ കൊലവിളി തുടങ്ങിയിരിക്കുന്നത്. അതിനിടെ കാലിയാ റഫീഖിനെ വധിക്കാന്‍ ഏതാനും ദിവസം മുമ്പ് തോക്കുമായി ഉപ്പള കൊടിവയലിലെ മുഹമ്മദ് അഷ്ഫാഖ് (32) എന്ന യുവാവെത്തിയതായും പിന്നീട് കാലിയാ റഫീഖും സംഘവും അഷ്ഫാഖിനെ കീഴടക്കിയതായും റിപോര്‍ട്ടുണ്ടായിരുന്നു. ക്വട്ടേഷന്‍ ഏല്‍പിച്ച അഷ്ഫാഖ് തന്നെ പിന്നീട് പോലീസില്‍ ഹാജരായി കാലിയാ റഫീഖിനെ കൊല്ലാന്‍ ഉപ്പള ഹിദായത്ത് നഗറിലെ കസായി ഷരീഫും മുഹമ്മദ് സഹീറും ആവശ്യപ്പെട്ടിരുന്നതായി മൊഴി നല്‍കുകയും തോക്ക് പോലീസില്‍ ഏല്‍പിക്കുകയും ചെയ്തിരുന്നു.

പോലീസ് സംഭവത്തില്‍ ആംസ് ആക്ട് പ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണം കുമ്പള സി ഐ കെ.പി.സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയപ്പോള്‍ ഈ സംഭവം കാലിയ റഫീഖിന്റെ നാടകമാണെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നതാണ് വിവരം. പോലീസിനേയും നിയമത്തേയും വെല്ലു വിളിച്ചു കൊണ്ട് ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ തേര്‍വാഴ്ച നടത്തുന്നത് വലിയ ക്രമസമാധാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. ജനങ്ങള്‍ ഇപ്പോള്‍ വലിയ ഭീതിയിലാണ് കഴിയുന്നത്.

നേരത്തെ ഗുണ്ടാ സംഘത്തില്‍പെട്ട ഒരാളെ കണ്ടാലുടന്‍ വെടിവെക്കാന്‍ പോലീസ് ഉത്തരവിട്ടിരുന്നുവെങ്കിലും ഇപ്പോള്‍ ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കാത്തത് ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ ഏതാനും യുവാക്കള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗുണ്ടാസംഘങ്ങളുടെ അക്രമം കാരണം രാത്രി ഒമ്പത് മണിക്ക് മുമ്പ് തന്നെ വ്യാപാര സ്ഥാപനങ്ങള്‍ അടക്കുകയും നഗരം വിജനമാവുകയുമാണ്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക പരസ്പരം വെടിവെപ്പിലേക്ക് വരെ എത്തിയതോടെ പ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലായിരിക്കുകയാണ്. ഗുണ്ടകള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ പലപ്പോഴും പോലീസിനും കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാകുന്നുണ്ട്. കാരണം പ്രദേശത്തെ ചില രാഷ്‌ട്രീയ നേതാക്കന്‍മാരാണ് ഗുണ്ടകള്‍ക്ക് സംരക്ഷണം നല്‍കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ 42,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ യുഎഇ; ഇന്ത്യയ്‌ക്ക് എണ്ണയും പാചകവാതകവും ദീര്‍ഘാകാലത്തേക്ക് കിട്ടാനുള്ള സംവിധാനമുണ്ടാക്കി

India

ഇന്ത്യന്‍ റെയില്‍വേയെ അഭിനന്ദിച്ച് ബ്രിട്ടീഷ് ദമ്പതികള്‍, രണ്ട് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം യാത്ര ചെയ്യാന്‍ ഇന്ത്യയിലെ ട്രെയിനുകള്‍ മികച്ച മാര്‍ഗ്ഗം

India

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

പുതിയ വാര്‍ത്തകള്‍

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.