പൊന്‍കുന്നം: പാതയോരത്തെ വൈദ്യുതി തൂണുകള്‍ ഗതാഗതത്തിനു ഭീഷണിയാകുന്നു. ദേശീയപാത 183ലും പാലാ-പൊന്‍കുന്നം റോഡിന്റെ ഓരങ്ങളിലുമാണ് വൈദ്യുതി തൂണുകള്‍ ഭീഷണി ഉയര്‍ത്തുന്നത്.
പാലാ-പൊന്‍കുന്നം റോഡും ദേശീയപാതയും സംഗമിക്കുന്ന പിപി റോഡ് ജംഗ്ഷനില്‍ വന്‍ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇവിടെയുള്ള വൈദ്യുതി തൂണുകള്‍ പാതയോരത്തേക്കു മാറ്റി സ്ഥാപിച്ചാല്‍ ഒരു പരിധിവരെ ഗതാഗതക്കുരുക്ക് ഒഴിവാക്കുവാനും വാഹനയാത്ര സുഗമമാക്കുവാനും സാധിക്കും.
















