കോട്ടയം: പട്ടിക ജാതി കുടുംബത്തിന്റെ വഴി അടച്ചു. വേളൂര്‍ കരയില്‍ കോളകത്തില്‍ വീട്ടില്‍ രാജുവും കുടുംബവും കാലങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നടപ്പു വഴിയാണ് അയല്‍വാസി അടച്ചു കെട്ടു കയും വഴിയില്‍ കക്കൂസ് ടാങ്ക് സ്ഥാപിക്കുകയും ചെയ്തത്. ഇതിനെതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രാജു പരാതി നല്‍കിയെങ്കിലും നടപടി എടുത്തില്ല. പരസഹായം ഇല്ലാതെ നടക്കാന്‍ കഴിയാത്ത രാജുവിനും ഭാര്യക്കും ഏക മകള്‍ക്കും ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോലും പോവാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍. ഈ കുടുംബത്തിന്റെ വഴി അടയ്‌ക്കുന്നതിന് അന്യായമായി കോടതി ഉത്തരവ് സമ്പാദിച്ച് അയല്‍വാസി ഇവരെ മാനസികമായി പീഡിപ്പിക്കുകയാണ്. ഇവര്‍ക്ക് പുറത്തിറങ്ങാന്‍ മറ്റ് മാര്‍ഗ്ഗമില്ലാത്തതിനാല്‍ വഴിയില്‍ സ്ഥാപിച്ചിരുന്ന കക്കൂസ് ടാങ്ക് പൊളിച്ചുമാറ്റി വഴി സഞ്ചാരയോഗ്യമാക്കണം.
പട്ടികജാതി നിയമം നിലനില്‍ക്കുമ്പോള്‍ തന്നെ പട്ടികജാതി കുടുംബത്തെ ഇത്തരത്തില്‍ അപമാനിച്ചവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് എസ്‌സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം ആവശ്യപ്പെട്ടു.
















