എരുമേലി: മദ്യപിച്ച് ബസ് കിലോമീറ്ററോളം ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. എരുമേലി ഡിപ്പോയിലെ ഡ്രൈവര്‍ മുട്ടപ്പള്ളി സ്വദേശി പി.കെ. സോമനെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്നലെ 11 മണിയോടെ പമ്പാ റോഡില്‍ നാറാണംതോട് ജംഗ്ഷനിലാണ് സംഭവം. എരുമേലി ഡിപ്പോയില്‍ നിന്നും തീര്‍ത്ഥാടകരുമായി പുറപ്പെട്ട ബസിലെ ഡ്രൈവര്‍ മദ്യലഹരിയിലാണെന്ന് സംശയം തോന്നിയ യാത്രക്കാര്‍ കണ്‍ട്രോള്‍ വിഭാഗത്തിലെ അധികൃതരെ വിവരം അറിയിച്ചു. നാറാണം തോട്ടില്‍ തീര്‍ത്ഥാടകരെ ബസിലിരുത്തി ഡ്രൈവര്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.
ഡ്രൈവറെ മെഡിക്കല്‍ പരിശോധനക്കായി നിലയ്‌ക്കലില്‍ കൊണ്ടുപോയി.
















