എരുമേലി: അന്യസംസ്ഥാ ന തൊഴിലാളികളായ മദ്യപസംഘം മദ്ധ്യവയസ്‌കനെ മര്‍ദ്ദിച്ചതായി പരാതി. എരുമേലി സ്വദേശി വട്ടകാവുങ്കല്‍ സാബു (41)നാണ് തലയ്‌ക്ക് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി 9 മണിക്കായിരുന്നു സംഭവം. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്റിനു സമീപമുള്ള പൊടിമില്‍ തൊഴിലാളിയാണ് സാബു. കടയുടെ സമീപത്തെ റൂമില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ മദ്യപാന വിവരം കെട്ടിട ഉടമയെ അറിയിച്ചുവെന്നാരോപിച്ചായിരുന്നു സംഘത്തിന്റെ ആക്രമണമെന്ന് പോലീസ് പറഞ്ഞു. എരുമേലി പോലീസ് കേസെടുത്തു.
















