തമ്പലക്കാട്: മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തോട് അനുബന്ധിച്ച് നടന്നുവന്ന നാലാമത് ഹിന്ദുമഹാസമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് 7ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മഹാകാളിപാറ ദേവസ്വം വൈസ് പ്രസിഡന്റ് ആര്‍. രാജു കടക്കയം അദ്ധ്യക്ഷത വഹിക്കും. അസി. കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന ജനല്‍ സെക്രട്ടറി ഭാര്‍ഗ്ഗവറാം മുഖ്യപ്രഭാഷണം നടത്തും. പൊന്‍കുന്നം രാമചന്ദ്രന്‍, പി. ജയകുമാര്‍, ഡോ. ബിന്‍സ് എം. മാത്യു എന്നിവരെ ചടങ്ങില്‍ ആദരിക്കും. പഞ്ചായത്തംഗങ്ങളായ മണിരാജു, കൃഷ്ണകുമാരി ശശികുമാര്‍ എന്നിവര്‍ സംസാരിക്കും.
















