കണ്ണൂര്‍: ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷ പരിപാടികളിലെ പങ്കാളിത്ത മികവിന് സംസ്ഥാന—തലത്തില്‍ കണ്ണൂരിന് കേന്ദ്രസര്‍ക്കാരിന്റെ പുരസ്‌കാരം. സംസ്ഥാനത്ത് മൂന്നാം സ്ഥാനം. ഒന്നാം സ്ഥാനം ആലപ്പുഴയ്‌ക്കാണ്. ജൂലൈ ഒന്നു മുതല്‍ ഏഴുവരെ നടന്ന ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷത്തില്‍ ജില്ലയില്‍ മികച്ച പരിപാടികള്‍ സംഘടിപ്പിച്ചതിനാണ് കേന്ദ്ര പുരസ്‌കാരം. കാസര്‍ഗോഡ ജില്ലക്കാണ് രണ്ടാം സ്ഥാനം.
ന്യൂഡല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വിവര-സാങ്കേതിക വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദില്‍നിന്ന് ആലപ്പുഴ ജില്ലയ്‌ക്ക് വേണ്ടി ജില്ലാ കളക്ടര്‍ എന്‍.പത്മകുമാറും ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ പി.പാര്‍വതീദേവിയും കാസര്‍ഗോഡ് ജില്ലയ്‌ക്ക് വേണ്ടി ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ അനില്‍.വി.എസും കണ്ണൂര്‍ ജില്ലയ്‌ക്ക് വേണ്ടി ജില്ല കളക്ടര്‍ പി.ബാലകിരണും ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസും പുരസ്‌കാരം ഏറ്റുവാങ്ങി. സ്റ്റേറ്റ് ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ടി.മോഹന്‍ദാസും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങാനെത്തിയിരുന്നു.
















