മുണ്ടക്കയം: വേനല്‍ കാറ്റില്‍ കൊക്കയാര്‍ മേഖലയില്‍ വ്യാപക കൃഷി നാശം. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ ഉണ്ടായ കനത്ത കാറ്റിലാണ് വെംബ്ലി വടക്കേമല മേഖലകളില്‍ വ്യാപക കൃഷി നാശമുണ്ടായത്.
വെംബ്ലി വാലേല്‍ തോട്ടത്തില്‍ ന്യൂ വെംബ്ലി എസ്.എച്ച്.ജി.യുടെ പാട്ട കൃഷിതോട്ടത്തിലെ മുന്നൂറിലധികം കുലച്ച വാഴകളാണ് കാറ്റില്‍ ഒടിഞ്ഞത്. നിരവുപാറയില്‍ വടക്കേമല ഓലിക്കല്‍ അസീസിന്റെ വാഴകൃഷിയും കാറ്റില്‍ നശിച്ചിട്ടുണ്ട്. മേഖലയില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ പറത്തി. എസ്.എച്ച.ജിയും സ്വകാര്യ വ്യക്തികളും ബാങ്കില്‍ നിന്നും വായ്‌പയെടുത്ത് നടത്തുന്ന കൃഷികളാണ് നശിച്ചത്. ലക്ഷകണക്കിനു രൂപയുടെ നഷ്ടമുണ്ടായി.
















