കൂത്തുപറമ്പ്: ആര്‍എസ്എസ് കാര്യാലയം സിപിഎം സംഘം അക്രമിച്ചു തകര്‍ത്തു. ആയിത്തറയിലെ ഹെഡ്‌ഗേവാര്‍ സ്മൃതി സേവാ മന്ദിരത്തിന് നേരെയാണ് കഴിഞ്ഞദിവസം അക്രമമുണ്ടായത്. ചുമര് കരിയോയില്‍ തേച്ച് വികൃതമാക്കുകയും കാര്യാലയത്തിനുള്ളിലുണ്ടായിരുന്ന കസേരകളും മറ്റ് ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ക്കുകയും ചെയ്തു. ഇവിടെയുണ്ടായിരുന്ന കൊടികളും ബോര്‍ഡും പിഴുതുമാറ്റിയിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെയായിരുന്നു അക്രമം. ഏറെക്കാലമായി സമാധാന്തരീക്ഷം നിലനില്‍ക്കുന്ന ആയിത്തറ മേഖലയില്‍ കരുതിക്കൂട്ടി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള സിപിഎം നീക്കമാണ് കാര്യാലയം അക്രമണം. കൂത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
















