തലശ്ശേരി: ദേശീയ അധ്യാപക പരിഷത്ത്(എന്‍ടിയു) ഏര്‍പ്പെടുത്തിയ സ്വര്‍ഗ്ഗീയ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ എന്‍ഡോവ്‌മെന്റ് വിതരണോദ്ഘാടനം നാളെ വൈകുന്നേരം 3 മണിക്ക് തലശ്ശേരി സംഗമം ഓഡിറ്റോറിയത്തില്‍ നടക്കും. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍, ഉപജില്ലാ ഗണിതശാസ്ത്രസമിതി കണ്‍വീനര്‍, ദേശീയ അധ്യാപക പരിഷത്ത് ജില്ലാ ഉപാധ്യക്ഷന്‍ എന്നീ നിലകളില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ ഒരുസംഘം സിപിഎം ക്രിമിനലുകള്‍ ക്ലാസ് മുറിയില്‍ കയറി പിഞ്ചുകുട്ടികളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ ജയകൃഷ്ണന്‍ മാസ്റ്ററുടെ സ്മരണക്കായി എന്‍ടിയു സംസ്ഥാന സമിതി ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റിന്റെ പ്രഥമവിതരണ ഉദ്ഘാടനം ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് നിര്‍വഹിക്കും. എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡണ്ടും ദേശീയ അധ്യാപക വാര്‍ത്താ എഡിറ്ററുമായ സി.സദാനന്ദന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തും. എബിആര്‍എസ്എം ദക്ഷിണഭാരത അധ്യക്ഷന്‍ പി.ചന്ദ്രശേഖര്‍ജി എന്‍ഡോവ്‌മെന്റ് വിതരണം ചെയ്യും.
















