തലശ്ശേരി: തലശ്ശേരി മെയിന്‍ റോഡിലെ സവിത ജ്വല്ലിറി ഉടമ പി.കെ.ദിനേശന്‍ കൊലചെയ്യപ്പെട്ടതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ ജ്യേഷ്ഠനായ വിനായക ഗോള്‍ഡ് പാലസ് ഉടമ പി.കെ.പ്രേമന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. ചൊവാഴ്ച രാത്രി 11 മണിയോടെയാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23ന് രാത്രി 9മണിക്കാണ് മെയിന്‍ റോഡിലെ സവിത ജ്വല്ലറിക്കകത്ത് വെച്ച് ദിനേശന്‍ കുത്തേറ്റ് മരിച്ചത്. ദിനേശന്റെ കൊലപാതകം സംബന്ധിച്ച് ഒരുതുമ്പും ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ല. ലോക്കല്‍ പോലീസും, ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും കൊലപാതകത്തെക്കുറിച്ച് ഒരു സൂചന പോലും കണ്ടെത്താന്‍ കഴിയാതിരിക്കുന്നതിനാല്‍ ഇപ്പോള്‍ കേസ് സിബിഐ ഏറ്റെടുത്തിരിക്കുകയാണ്.
















