തലശ്ശേരി: സര്‍ദാര്‍ ചന്ത്രോത്ത് മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.എച്ച്.ബാലന്‍ മൊകേരി അവാര്‍ഡിന് ഡോ.എ.എന്‍.പി. ഉമ്മര്‍കുട്ടിയെ തെരഞ്ഞെടുത്തതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പതിനായിരം രൂപയും പ്രസസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. 1992മുതല്‍ 1996വരെ കോഴിക്കോട് സര്‍വ്വകലാശാല വിസിയായിരുന്നു. യുജിസി, എന്‍എഎസി, എന്‍സിടിഇ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുള്ള ഡോ.ഉമ്മര്‍കുട്ടി നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അവാര്‍ഡ് സമര്‍പ്പണം ജനുവരിയില്‍ നടക്കും. പത്രസമ്മേളനത്തില്‍ എം.പി.ബാലകൃഷ്ണന്‍, എം.അബ്ദുള്‍ റഹ്മാന്‍, വി.രാധാകൃഷ്ണന്‍ മാസ്റ്റര്‍, പി.സി.രഘുറാം, ഡോ.ശശിധരന്‍ കുനിയില്‍, പ്രസീല്‍ ബാബു എന്നിവര്‍ പങ്കെടുത്തു.
















