പയ്യോളി: 26 മുതല്‍ 28 വരെ പയ്യോളിയില്‍ നടക്കുന്ന സംസ്ഥാന കേരളോത്സവ നടത്തിപ്പിനായി സ്വാഗതസംഘം ഓഫീസ് തുറന്നു. പെരുമ ഓഡിറ്റോറിയം കെട്ടിടത്തില്‍ കെ.ദാസന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷ പി.കുത്സു അധ്യക്ഷത വഹിച്ചു. യുവജനക്ഷേമബോര്‍ഡ് അംഗം സി.കെ. സുബൈര്‍, യുവജനകമ്മീഷന്‍ അംഗം കു#്‌യണ്ടി രാമചന്ദ്രന്‍ , കെ.ശശിധരന്‍, എം. മോഹന്‍ദാസ്, കെ.പി. റാണാപ്രതാപ്, മുജേഷ് ശാസ്ത്രി എന്നിവര്‍ പ്രസംഗിച്ചു.
















