ചോറ്റി: ശ്രീമഹാദേവ ക്ഷേത്രസമിതിയും ഹിന്ദുഐക്യവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഭാരതീയം ഏകദിനപഠന ശിബിരം 25ന് രാവിലെ 8 മുതല്‍ 5.30 വരെ ചോറ്റി ശ്രീമഹാദേവക്ഷേത്ര സന്നിധിയില്‍ നടക്കും.
രാവിലെ 8.45ന് പതാക ഉയര്‍ത്തല്‍, 9ന് ഉദ്ഘാട സഭ. സ്വാഗതസംഘം പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. ഫിലോസഫി ഗവേഷകന്‍ രാഹുല്‍ ഈശ്വര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. വ്യക്തിത്വ വികസനം വിഷയത്തില്‍ എസ്. ജയസൂര്യന്‍ ക്ലാസ് നയിക്കും. സ്വാതന്ത്ര്യ സമരസേനാനി എം.കെ. രവീന്ദ്രന്‍ വൈദ്യനെ ആദരിക്കും. 1ന് കേരള നവോത്ഥാനം ഹിന്ദു ഐക്യത്തിലൂടെ എന്ന വിഷയത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് പ്രഭാഷണം നടത്തും. 2ന് മാതൃകാ ഹിന്ദുകുടുംബം എന്ന വിഷയത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു പ്രഭാഷണം നടത്തും. 4ന് ഭാരതപരിചയം എന്ന വിഷയത്തില്‍ കേസരി ചീഫ് എഡിറ്റര്‍ ഡോ. എന്‍.ആര്‍. മധു പ്രഭാഷണം നടത്തും.
















