Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കേന്ദ്ര സര്‍ക്കാറിന്റെ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യയോജന വിജയപഥത്തിലേക്ക്: 22,500 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കി കുടുംബശ്രീ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 09:51 pm IST
inKannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: പ്രതികൂല സാഹചര്യങ്ങളെത്തുടര്‍ന്ന് പഠനം പാതിവഴിയില്‍ അവസാനിപ്പിച്ചവരെ സഹായിക്കാനായി കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യായ് ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതി വന്‍ വിജയമാകുന്നു. പദ്ധതിയിലൂടെ നിലവില്‍ 3,000 യുവതീയുവാക്കള്‍ കേരളത്തിനകത്തും പുറത്തുമായി വിവിധ കമ്പനികളില്‍ സൗജന്യ തൊഴില്‍ പരിശീലനം നേടിക്കൊണ്ടിരിക്കുകയാണ്. നൂറുപേര്‍ക്ക് ഇതിനകം തന്നെ പരിശീലനം പൂര്‍ത്തിയായി ജോലി ലഭിച്ചുകഴിഞ്ഞു. കുടുംബശ്രീയാണ് പദ്ധതിയുടെ കേരളത്തിലെ നോഡല്‍ ഏജന്‍സി. പരിശീലനം നല്‍കുന്നവരില്‍ നിന്ന് 75 ശതമാനം പേര്‍ക്ക് ജോലി നല്‍കണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. അതുകൊണ്ടുതന്നെ നാല് ഘട്ടങ്ങളിലായി മുപ്പതിനായിരം പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുകയും ഇതില്‍ 22,500 പേര്‍ക്ക് ഉറപ്പായും തൊഴില്‍ ലഭിക്കുകയും ചെയ്യും. ബിപിഎല്‍, എപിഎല്‍ വിഭാഗത്തില്‍പ്പെട്ട 15നും 35 നുമിടയില്‍ പ്രായമുള്ളവരും, തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്ന് വര്‍ഷത്തിനിടയില്‍ 35 ദിവസമെങ്കിലും ജോലി ചെയ്തവരും അവരുടെ മക്കള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും പ്രാക്തന ഗോത്രവിഭാഗങ്ങള്‍ക്കും പദ്ധതിയില്‍ മുന്‍ഗണന ലഭിക്കും. സമൂഹത്തിന്റെ താഴേക്കിടയിലുള്ള ജനവിഭാഗങ്ങളെ പരിശീലനവും ജോലിയും നല്‍കി മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയാണ് പദ്ധതിയുടെ ഉദ്ദേശം. ഗുണഭോക്താക്കളുടെ താല്‍പര്യവും അഭിരുചിയും അനുസരിച്ചാണ് വിവിധ തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കുന്നത്. ഒപ്പം ഇംഗ്ലീഷ് ഭാഷയിലും വ്യക്തിത്വവികസനത്തിലും പരിശീലനം നല്‍കും.

2015 ഫെബ്രുവരിയിലാണ് കിറ്റെക്‌സ്, അപ്പോളോ ഹോസ്പിറ്റല്‍സ്, എന്‍ഐഐടി, രാജഗിരി കോളജ്, കഫേ കോഫി ഡേ എന്നിങ്ങനെ കേരളത്തിലെ വിവിധ സ്ഥാപനങ്ങളും കേരളത്തിനു പുറത്തുള്ള ചില മരുന്നുകമ്പനികളും ടൂറിസം കമ്പനികളും ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുമെന്ന കരാറില്‍ കുടുംബശ്രീയുമായി ഒപ്പുവച്ചത്. മൂന്നു മാസത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 6000 രൂപ മുതല്‍, ഒരു വര്‍ഷത്തെ പരിശീലനം നേടുന്നവര്‍ക്ക് 15,000 രൂപ വരെ ശമ്പളമുള്ള ജോലികള്‍ പദ്ധതിയിലൂടെ ഉറപ്പാക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് 25,000 രൂപ വേതനം ലഭിക്കും. പരിശീലനം പൂര്‍ത്തിയാവുന്ന മുറയ്‌ക്ക് തൊഴില്‍ദാതാക്കളെ പങ്കെടുപ്പിച്ച് തൊഴില്‍മേളകള്‍ നടത്താനും കുടുംബശ്രീ പദ്ധതിയിടുന്നു. സംസ്ഥാനത്തിനകത്തും പുറത്തും ജോലി ചെയ്യുന്നതിനാവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്ററുകളും തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെടുത്താന്‍ അലുംമ്‌നി സേവനവും ലഭ്യമാക്കാനും പരിപാടിയുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

World

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
Kerala

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.