Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സര്‍വ്വമംഗള പുരസ്‌കാരം 25 ന് കെ.സി.കണ്ണന് സമര്‍പ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2015, 09:51 pm IST
in Kannur

കണ്ണൂര്‍: സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2015 ലെ പ്രൊഫ.ടി.ലക്ഷ്മണന്‍ സ്മാരക സര്‍വ്വമംഗള പുരസ്‌കാരം തളിപ്പറമ്പിലെ കെ.സി.കണ്ണന്‍ എന്ന കടച്ചി കണ്ണന് 25 ന് സമര്‍പ്പിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എഴുപത് വര്‍ഷത്തിലേറെയായി ദേശീയ പ്രസ്ഥാനങ്ങളുടെ, പ്രത്യേകിച്ച് ഭാരതീയ ജനസംഘത്തിന്റെയും പിന്നീട് ബിജെപിയുടെയും നിസ്തുല പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു വരികയാണ് കെ.സി.കണ്ണന്‍. ത്യാഗപൂര്‍ണമായ എഴുപതാണ്ടുകള്‍ അദ്ദേഹം പിന്നിട്ടു. അമ്പതുകളുടെ ആദ്യം അദ്ദേഹം രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തകനായി. 1959 ല്‍ ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തകനാവുകയും പി.പരമേശ്വരന്റെ നിര്‍ദ്ദേശപ്രകാരം ജനസംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറുകയും ചെയ്തു. മാഹി മുതല്‍ മഞ്ചേശ്വരം വരെ സംഘടന കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം അക്ഷീണം പ്രവര്‍ത്തിച്ചു. പിന്നീട് സംഘടനയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറി. ഇന്ന് സംഘപരിവാര്‍ സംഘടനകളുടെ മുതിര്‍ന്ന നേതാക്കളായി മാറിയ പലര്‍ക്കും ആദ്യകാല പ്രവര്‍ത്തനത്തിന് പ്രചോദനമായത് കെ.സി.കണ്ണനായിരുന്നു. മലപ്പുറം ജില്ലാ സമരം, തലപ്പാടി ചെക്ക് പോസ്റ്റ് സമരം തുടങ്ങിയവക്ക് നേതൃത്വപരമായ പങ്ക് വഹിച്ചു. 1975 ല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാവുകയും ചെയ്തു. കണ്ണും കയ്യും കെട്ടി ഭക്ഷണം പോലും നല്‍കാതെ ഏതാനും ദിവസങ്ങള്‍ ലോക്കപ്പില്‍ കിടത്തി ക്രൂരമായി മര്‍ദ്ദിച്ചു. നാലുമാസത്തെ ജയില്‍വാസം അനുഷ്ഠിച്ചു. അടിയന്തിരാവസ്ഥ പിന്‍വലിച്ചതിന് ശേഷം ജനതാപാര്‍ട്ടിയുടെ ജില്ലാ വൈസ് പ്രസിഡണ്ടായി. തുടര്‍ന്നിതുവരെ ബിജെപിയുടെ വ്യത്യസ്ത ചുമതലകള്‍ വഹിച്ചു.

തളിപ്പറമ്പ് അര്‍ബന്‍ ബാങ്ക് ഡയരക്ടര്‍, പൂക്കോത്ത് കൊട്ടാരം ക്ഷേത്രസമിതി പ്രസിഡണ്ട്, തളിപ്പറമ്പ് വീവേഴ്‌സ് സൊസൈറ്റി പ്രസിഡണ്ട്, ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി, തൃച്ചംബരം വിവേകാനന്ദ സ്‌കൂള്‍ സെക്രട്ടറി, പത്മശാലീയ സംഘം തളിപ്പറമ്പ് യൂണിറ്റ് സെക്രട്ടറി തുടങ്ങി നിരവധി പൊതുപ്രവര്‍ത്തനരംഗങ്ങളില്‍ അദ്ദേഹം വ്യാപൃതനായി. പൂരക്കളി, കോല്‍ക്കളി, നാടകം, സംഗീതം തുടങ്ങിയ രംഗത്തും അദ്ദേഹം സജീവമായി വൈദഗ്ധ്യം തെളിയിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഇത്തവണ പുരസ്‌കാരം അദ്ദേഹത്തിന് നല്‍കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

25 ന് കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ നടക്കുന്ന പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ ബിജെപി മുന്‍ ക്ഷേത്രീയ സംഘടനാ സെക്രട്ടറി പി.പി.മുകുന്ദന്‍ പുരസ്‌കാരം സമര്‍പ്പിക്കും. ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് സി.കെ.പത്മനാഭന്‍ അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം, ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.രഞ്ചിത്ത്, പുരസ്‌കാര നിര്‍ണയ സമിതി ചെയര്‍മാന്‍ എ.ദാമോദരന്‍, സേവാഭാരതി ജില്ലാ പ്രസിഡണ്ട് എ.സി.മനുമാസ്റ്റര്‍, കെ.പി.രാജീവ്, ബാലഗോപാലന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിക്കും. 11,111 രൂപയും പ്രശസ്തിപത്രവും പൊന്നാടയും കൃഷ്ണവിഗ്രഹവുമാണ് പുരസ്‌കാരം.

പത്രസമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡണ്ട് കെ.പി.രാജീവ്, ട്രസ്റ്റ് അംഗം രവീന്ദ്രനാഥ് ചേലേരി, എം.ടി.മദുസൂദനന്‍, എ.ദാമോദരന്‍, പി.ടി.രമേശന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ചക്കയെ ആരും തിരിച്ചറിഞ്ഞില്ല

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

പുതിയ വാര്‍ത്തകള്‍

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.