Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം ബോംബ് രാഷ്‌ട്രീയത്തിന് ഒരു രക്തസാക്ഷി കൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2015, 10:59 pm IST
in Kannur

പാനൂര്‍: സിപിഎമ്മിന്റെ ബോംബ് രാഷ്‌ട്രീയത്തില്‍ കണ്ണൂരില്‍ ഒരു നിരപരാധിയുടെ ജീവന്‍ കൂടി പൊലിഞ്ഞു. ഇന്നലെ ധര്‍മ്മടം കടപ്പുറത്തിന് സമീപം സിപിഎം സംഘം സൂക്ഷിച്ച വെച്ച ബോംബുകളാണ് യുവാവിന്റെ ജീവനെടുത്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സ്വാമിക്കുന്ന് പുതിയേറ്റവിട സജീവനാണ് സ്‌ഫോടനത്തില്‍ മരിച്ചത്. ജനവാസമില്ലാത്ത കുന്നിന്‍ പ്രദേശമായ ഗുഹ പോലുളള സ്ഥലത്തു നിന്നാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഇരുകൈകളും വൃഷണവും നെഞ്ചും തകര്‍ന്നു. സമീപത്ത് തേങ്ങ ശേഖരിച്ചു വെച്ചിരുന്നതിനാല്‍ തേങ്ങ പെറുക്കാന്‍ വന്നതാവാമെന്ന സൂചനയാണ് ലഭ്യമാകുന്നത്. സിപിഎം ധര്‍മ്മടം ലോക്കല്‍ കമ്മറ്റി ഓഫീസ് സംഭവം നടന്ന സ്ഥലത്ത് നിന്നും കേവലം നൂറ്മീറ്റര്‍ മാത്രം അകലെയാണ്. സ്‌ഫോടന സമയത്ത് സിപിഎം പ്രവര്‍ത്തകനായ ഒരാള്‍ സ്ഥലത്തുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതു സിപിഎം നേതൃത്വത്തിന്റെ പങ്ക് ബലപ്പെടുത്തുന്നതാണ്.

ജില്ലയില്‍ സിപിഎമ്മിന്റെ ബോംബ് രാഷ്‌ട്രീയത്തിനിരയായവര്‍ നിരവധിയാണ്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം സ്ഥലത്തെത്തിയ സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന്‍ ആര്‍എസ്എസ് ബോംബാണെന്ന് ഗണിച്ചു പറഞ്ഞതും ശ്രദ്ധേയമാണ്. ഒരു നിരപരാധി മരണപ്പെട്ടതിലെ വിഷമമല്ല ഒരു നേതാവ് പ്രകടമാക്കുന്നതെന്ന് വ്യക്തം. ഇതിലൂടെ രാഷ്‌ട്രീയനേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരു മനോനില പരിശോധനാ വിധേയമാക്കേണ്ടതാണ്. സിപിഎം ജില്ലാ സെക്രട്ടറി ആക്രിസാധനം വിറ്റു ജീവിച്ചിരുന്ന അമാവാസിയെ മറന്നു പോയോ? 1998 ഒക്ടോബര്‍ മാസത്തില്‍ സിപിഎം ശക്തികേന്ദ്രമായ കല്ലിക്കണ്ടിയില്‍ നിന്നും സ്റ്റീല്‍ബോംബ് പൊട്ടി കൈതകര്‍ന്ന ആ കുരുന്നു ബാലനെ ഓര്‍ക്കുന്നത് ഈ അവസരത്തില്‍ നല്ലതാണ്. ഏതാനും നാളുകള്‍ക്കുള്ളില്‍ ജില്ലയില്‍ നിന്ന് നിരവധി സിപിഎം കേന്ദ്രങ്ങളില്‍ നിന്നാണ് ബോംബ് ശേഖരങ്ങള്‍ കണ്ടെടുത്തത്. ഒക്ടോബര്‍ 19ന് കൂത്തുപറമ്പ് പഴയനിരത്തില്‍ നിന്നും 32 നാടന്‍ബോംബുകളും 14വാളുകളും റിവോള്‍വറും പിടിച്ചു. സിപിഎമ്മിന്റെ ക്വട്ടേഷന്‍ നേതാവ് നാരായണന്‍ എന്ന മനോരാജ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയുധശേഖരണം നടത്തിയതിന് റിമാന്‍ഡിലാണ് ഇന്നും. അതേ മാസം 28ന് ഇരിട്ടിയിലെ മുടക്കോഴിമല (കൊടിസുനിമലയെന്ന പേരിലും അറിയപ്പെടും)യില്‍ 8 സ്റ്റീല്‍ബോംബുകള്‍ പോലീസ് കണ്ടെടുത്തു. ഇവിടെ നിര്‍മ്മാണത്തിന് പ്രത്യേക ഭൂഗര്‍ഭഅറകളും പാര്‍ട്ടിക്കാര്‍ ഉണ്ടാക്കിയതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ജൂണ്‍ 6ന് ഈസ്റ്റ്‌ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ രണ്ടു സഖാക്കളുടെ ജീവന്‍ നഷ്ടപ്പെടുകയും രണ്ടുപേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2015ല്‍ മാത്രം നടന്ന സംഭവങ്ങളാണിത്. ബോംബുകള്‍ നിര്‍മ്മിച്ച് ജില്ലയില്‍ ഭീതിപരത്തുന്ന സിപിഎമ്മിന്റെ ക്രൂരമുഖത്തെ കൂടുതല്‍ വികൃതമാക്കാന്‍ പോകുന്നതാണ് ധര്‍മ്മടം സ്‌ഫോടനം. ഇതിന്റെ ജാള്യത മറക്കാന്‍ ആര്‍എസ്എസിന്റെ മേല്‍ സംഭവം കെട്ടിവെയ്‌ക്കാന്‍ സിപിഎം ജില്ലാസെക്രട്ടറി ശ്രമിക്കുന്നത് അച്ഛന്‍ പത്തായത്തിലില്ലായെന്ന നിലപാടിനെ അനുസ്മരിപ്പിക്കുന്നതാണ്. അശ്രദ്ധമായി സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ച് ജില്ലയില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടും ഒരന്വേഷണവും നടത്താന്‍ പോലീസ് തയ്യാറാകാത്തതും ബോംബ് പരിശോധന കാര്യക്ഷമമാകാത്തതുമാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. 2012ല്‍ വളളങ്ങാട് വാടകവീട്ടില്‍ വെച്ച് നടന്ന സ്‌ഫോടനത്തില്‍ മറുനാടന്‍ തൊഴാലാളി ഫജാലൂദ്ധീന്‍ ബഹാദൂര്‍(24)മരിച്ചിരുന്നു. 2014 പാനൂര്‍ അയ്യപ്പക്ഷേത്ര പരിസരത്തു വെച്ചുണ്ടായ സ്‌ഫോടനത്തില്‍ മധ്യപ്രദേശിലെ അഭിഷേകിന്(7)വലതു കൈപ്പത്തി നഷ്ടപ്പെട്ടു. അങ്ങനെ നിരവധി സംഭവങ്ങള്‍ ജില്ലയില്‍ ഇന്നും നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനൊക്കെ കാരണഭൂതരായ സിപിഎം ക്രിമിനല്‍ രാഷ്‌ട്രീയം ഇന്നും അക്രമപാത കൈവെടിയാതെ കൊന്നു കൊലവിളിച്ച് നാടിനെ കലാപത്തിലേക്ക് നയിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ പിണറായിയില്‍ നടന്ന അക്രമങ്ങള്‍ നല്‍കുന്ന സൂചന. ധര്‍മ്മടം സ്‌ഫോടനത്തില്‍ മരണപ്പെട്ട യുവാവിന്റെ ജീവനെടുത്ത അദൃശ്യ ശക്തികളെ പുറത്തുകൊണ്ടുവരിക തന്നെ വേണം. എങ്കില്‍ മാത്രമെ ബോംബ് വ്യവസായത്തില്‍ നിന്നും ഇത്തരം ശക്തികളെ പിന്തിരിപ്പിക്കാന്‍ സാധിക്കുകയുളളു. എല്ലാ കാലത്തും പാര്‍ട്ടി നടത്തിയ അക്രമങ്ങളിലും ബോംബ് നിര്‍മാണങ്ങളിലും ബോംബാക്രമണങ്ങളിലും തങ്ങള്‍ക്ക് പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തുന്ന സിപിഎം ജില്ലാ നേതൃത്വം ഇത്തവണയും സ്‌ഫോടനം നടന്ന മണിക്കൂറുകള്‍ക്കുള്ളില്‍ നിലപാടുമായി രംഗത്തെത്തിയത് വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.