ഇരിട്ടി: നളന്ദ കലാസാഹിത്യ വേദിയുടെ പ്രതിമാസ സാഹിത്യ സംഗമത്തിന്റെ ഭാഗമായി ഗ്രാമപഥം സാഹിത്യ സംഗമം അത്തിത്തട്ടില്‍ നടന്നു. ഗ്രാമങ്ങളിലെ മരച്ചുവടുകളിലും പുഴയിറമ്പ് കളിലും മറ്റും പ്രകൃതിയെ അടുത്തറിഞ്ഞ് നടക്കുന്ന ഗ്രാമപഥം സാഹിത്യ സംഗമം അത്തിത്തട്ട് ഗ്രാന്മ കലാ കായികവേദിയുടെ സഹകരണത്തോടെയാണ് അത്തിത്തട്ടില്‍ നടന്നത്. പരിപാടി ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ ആര്‍.കെ.ഷൈജു ഉദ്ഘാടനം ചെയ്തു, നളന്ദ പ്രസിഡന്റ് ഹനീഫ ഇരിട്ടി അദ്ധ്യക്ഷത വഹിച്ചു. കെ.ബി. ഉത്തമന്‍ മുഖ്യഭാഷണം നടത്തി. കണ്ണൂര്‍ ഗ്രീന്‍ ബുക്ക്‌സ് മാനേജര്‍ ലതീഷ് കീഴല്ലൂര്‍, രാമചന്ദ്രന്‍ കടമ്പേരി, രജനി ഗണേഷ്, അബു ഊവാപ്പളി, ശ്രീനി പൂമരം, മുഹമ്മദ് ഇരിട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ കവികളും സാഹിത്യകാരന്മാരും തങ്ങളുടെ രചനകള്‍ അവതരിപ്പിച്ചു.
















