ചെറുവള്ളി: ചെറുവള്ളി അമ്പലം റോഡ് നവീകരണത്തിന് ഡോ. എന്‍. ജയരാജ് എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചിട്ടും സമ്മതപത്രം നല്‍കുന്നതിനെതിരെ പഞ്ചായത്ത് കമ്മറ്റിയില്‍ നിലപാട് സ്വീകരിച്ച സമീപ വാര്‍ഡ് മെമ്പര്‍ ഷാജി പാമ്പൂരിക്കെതിരെ ഭക്തജന പ്രതിഷേധം.
കേരളാ കോണ്‍ഗ്രസ് എം പ്രതിനിധിയായ ഷാജി പാമ്പൂരിയുടെ വര്‍ഗ്ഗീയ സമീപനത്തില്‍ പ്രതിഷേധിച്ച് ചെറുവള്ളി ദേവിക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് ഭക്തര്‍ അമ്പലം ജംഗ്ഷനില്‍ നിന്ന് പടനിലം ജംഗ്ഷനിലേക്ക് നാമജപയാത്ര നടത്തിയത്. ഉപദേശക സമിതി പ്രസിഡന്റ് എം.ആര്. അജയകുമാര്‍, സെക്രട്ടറി പി.കെ. മോഹനദാസന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്കി.
ഗ്രാമപഞ്ചായത്ത് സമ്മതപത്രം നല്കിയെങ്കിലേ റോഡു വികസനം സാദ്ധ്യമാകു. എന്നാല്‍ പഞ്ചായത്ത് കമ്മറ്റിയില്‍ ഇതിനെതിരെ കേരളാ കോണ്‍ഗ്രസ് അംഗം നിലപാട് സ്വീകരിച്ചതോടെ അമ്പലം റോഡ് നവീകരണം നടപ്പാകാതെ പോകുമെന്ന ആശങ്കയിലാണ് ഭക്തര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വിവിധ ഹൈന്ദവ സംഘടനകളും പ്രതിഷേധിച്ചിട്ടുണ്ട്. അയ്യപ്പസേവാ സമിതി ജനറല്‍ സെക്രട്ടറി പ്രദീപ് ചെറുവള്ളിയും പഞ്ചായത്തംഗത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: