ശാന്തന്‍പാറ: 13 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടാനച്ചന്‍ പിടിയില്‍. പൂപ്പാറ പാലം കോളനി സ്വദേശി വെള്ളക്കാള(42) ആണ് പിടിയിലായത്. കുട്ടിയുടെ അമ്മയുടെ പരാതിയിന്‍മേലാണ് ശാന്തന്‍പാറ പോലീസ് പ്രതിയെ പിടികൂടിയത്. കുട്ടിയെ ഇയാള്‍ നിരന്തരം ശല്യംചെയ്തതിനെ തുടര്‍ന്നാണ് അമ്മ പരാതിയുമായെത്തിയത്. ഒരാഴ്‌ച്ചക്കാലത്തോളമായി രാത്രിയില്‍ ഉറങ്ങുമ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും പുറത്ത് പറഞ്ഞാല്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മ പരാതിയില്‍ പറയുന്നു. തമിഴ്‌നാട് സ്വദേശികളായ ഇവര്‍ മൂന്ന് വര്‍ഷം മുമ്പാണ് ശാന്തന്‍പാറയില്‍ എത്തിയത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്നതിനായി വനിത എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് വീട്ടിലെത്തുന്നുണ്ട്.
















