ഗ്രീന്‍വാലി: കൂരോപ്പടയ്‌ക്കും പാറാമറ്റത്തിനും ബസ് സര്‍വ്വീസ് ഇല്ലാത്തതിനാല്‍ പ്രദേശവാസികള്‍ യാത്രാ ദുരിതത്തില്‍. നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകാത്തതിനാല്‍ പ്രതിഷേധം ശക്തമാവുകയാണ്. ബസനുവദിക്കുന്ന കാര്യം കെഎസ്ആര്‍ടിസി എംഡിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും ഓഫീസുകളില്‍ നിന്നും റൂട്ടിനുള്ള അപേക്ഷ ലഭിച്ചാല്‍ ബസ് സര്‍വ്വീസിന്റെ കാര്യത്തില്‍ നടപടിയെടുക്കുമെന്ന് കോട്ടയം ആര്‍ടിഒ ഓഫീസില്‍ നിന്നും നാട്ടുകാരുടെ പരാതിക്ക് മറുപടി ലഭിച്ചിട്ട് വര്‍ഷമൊന്നുകഴിഞ്ഞു. എന്നാല്‍ ഇതിനിടയില്‍ ഉണ്ടായ പുതിയ സര്‍വ്വീസുകളും പൊന്‍കുന്നത്തുനിന്നുമുള്ള മെഡിക്കല്‍ കോളേജ് ട്രാന്‍സ്‌പോര്‍ട്ട് ബസും കൂരോപ്പടയില്‍ വന്നിട്ട് നിരവധി സര്‍വ്വീസുള്ള റൂട്ടിലൂടെ തന്നെ ഓടുന്നു. നിലവില്‍ പള്ളിക്കത്തോട്ടിലൂടെ കൂരോപ്പടയില്‍ എത്തുന്ന ബസുകളെല്ലാം ളാക്കാട്ടൂര്‍ പൂതിരി റൂട്ടുകളിലൂടെ ഒറവയ്‌ക്കല്‍ എത്തി വിവിധ ഭാഗങ്ങളിലേക്ക് പോവുകയാണ് ചെയ്യുന്നത്. ഇതുപോലെ കൂരോപ്പടയില്‍ എത്തി ഗ്രീന്‍വാലി പാറാമറ്റം വഴി ഒറവയ്‌ക്കല്‍ എത്തുന്ന ബസുണ്ടായാല്‍ പരാതിക്ക് പരിഹാരമാകും.
















