മുണ്ടക്കയം: കരിനിലം ജമാ അത്തിന്റെ നേതൃത്വത്തില്‍ നബിദിനം -2015ന് തുടക്കമായി ഇതിന്റെ ഭാഗമായി 20മുതല്‍ 24 വരെ മതപ്രഭാഷണവും മദ്രസ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും നടത്തും. 20ന് രാത്രി 8.30ന് പ്രസിഡന്റ് സക്കീര്‍ ഹുസൈന്റെ അധ്യക്ഷതയില്‍ സമ്മേളനം ഇമാം സാബിത് മൗലവി ഉദ്ഘാടനം ചെയ്യും. എന്‍.എസ്.സക്കീര്‍ ഹുസൈന്‍ മൗലവി ,അന്‍സാരി മൗലവി, ടി.സി..ഷാജി,വി.എം.സലിം എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് പട്ടിമറ്റം മസ്ജിദ് ഇമാം. നിഷാദ് മൗലവി അല്‍ഖാസിമി 21ന് രാത്രി 8.30ന് കങ്ങഴ പുത്തൂര്‍പളളി ഇമാം ജമാലുദീന്‍ മൗലവി അല്‍ഖാസിമിയും 22ന് സാബിത് മൗലവിയും 23ന് ഷിഫാര്‍ മൗലവിയും പ്രഭാഷണം നടത്തും.24ന് രാവിലെ എട്ടിന് മദ്രസ വിദ്യാര്‍ഥികളുടെ കലാ മല്‍സരങ്ങള്‍ നടത്തും.
















