ശാന്തന്‍പാറ: തോട്ടത്തില്‍ നിന്നും കുരുമുളക് പറിച്ചെടുത്ത് വില്ക്കാന് ശ്രമിക്കവേ പൂപ്പാറ സ്വദേശികള്‍ പിടിയില്‍. പൂപ്പാറ കോരമ്പാറ സ്വദേശികളായ മുനീശ്വരന്‍, രാശാങ്കം, കുമാര്‍ എന്നിവരാണ് പിടിയിലായത്. വീടിന് സമീപത്തെ തോട്ടത്തില്‍ നിന്നും 50കിലോഗ്രാമോളം കുരുമുളകാണ് ഇവര്‍ മോഷ്ടിച്ചത്. സംഭവത്തില്‍ ഉടമയുടെ പരാതിയിന്മേല് ശാന്തന്‍പാറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ചാക്കിലാക്കി കുരുമുളക് വില്ക്കാന് ശ്രമിക്കുന്നതിനിടെ ഇന്നലെ ഉച്ചയോടെയാണ് ശാന്തന്‍പാറയില്‍ നിന്നും പ്രതികള്‍ പിടിയിലാവുന്നത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: