തളിപ്പറമ്പ്: തൃച്ചംബരം വിവേകാനന്ദ വിവേകാനന്ദ വിദ്യാലയത്തില്‍ ശിശുവാടിക സഹവാസ ക്യാമ്പ് നടത്തി. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ അദ്ധ്യക്ഷന്‍ എ.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകന്‍ ഇ.വി.ബാലകൃഷ്ണന്‍, വിദ്യാലയം പ്രസിഡന്റ് കെ.കുഞ്ഞിരാമന്‍ മാസ്റ്റര്‍, വിദ്യാലയ ക്ഷേമസമിതി സെക്രട്ടറി സുദര്‍ശന്‍ എന്നിവര്‍ സംസാരിച്ചു. തളിപ്പറമ്പിലെ സീനിയര്‍ അഭിഭാഷകന്‍ അഡ്വ.വി.എം.ബാലകൃഷ്ണന്‍ നമ്പീശന്‍ കുട്ടികളോട് സംവദിച്ചു. അമൃത സ്റ്റാര്‍ സിംഗര്‍ സജ്ജയ് എസ് വാര്യര്‍ സംഗീത വിരുന്നൊരുക്കി. സമാപന സമ്മേളനത്തില്‍ ഭാരതീയ വിദ്യാനികേതന്‍ ജില്ലാ സംയോജകന്‍ നവജീവന്‍, അജയകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
















