കോഴിക്കോട്: ജനുവരി 20ന് ഡാം തുറന്ന് ജലവിതരണം നടത്താന്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കുറ്റിയാടി ജലസേചനപദ്ധതി ഉപദേശകസമിതി യോഗത്തില്‍ തീരുമാനിച്ചു. വലതുകര മെയിന്‍ കനാലിലേക്കായിരിക്കും ആദ്യം ജലവിതരണം നടത്തുക. തുടര്‍ന്ന് ഫെബ്രുവരി ഒന്നിന് ഇടതുകര മെയിന്‍കനാല്‍ തുറക്കും.
കനാല്‍ ഭൂമിയും ബണ്ടുകളും കയ്യേറുന്നതിനും നശിപ്പിക്കുന്നതിനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. കനാലില്‍ ജലവിതരണസമയത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ കര്‍ശനനടപടിയെടുക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം ചെലവാകാത്ത തുക സ്പില്‍വേയില്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷം ചെലവഴിക്കാന്‍ യോഗം തീരുമാനിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി കനാല്‍ വൃത്തിയാക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
യോഗത്തില്‍ കുറ്റിയാടി ജലസേചന പദ്ധതി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എന്‍. സുഗതന്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
















