കണ്ണൂര്‍: ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി കണ്ണൂരില്‍ ശാന്തിഗിരി പൂജിത പീഠം പ്രഭാഷണ പരമ്പരുയുടെ ഭാഗമായി 20ന് കണ്ണൂരിലെത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തിലറിയിച്ചു. മട്ടന്നൂര്‍ പി.പി.ഗോവിന്ദന്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ രാവിലെ പത്തിനു നടക്കുന്ന പരിപാടിയില്‍ ജില്ലയില്‍ നിന്നുള്ള രണ്ടായിരത്തോളം ഭക്തരും അഭ്യുദയകാംക്ഷികളും പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു. മതവും ആത്മീയതയും വര്‍ഗീയതയും എന്ന വിഷയത്തില്‍ കേരളത്തിലുടനീളം നടത്തുന്ന പ്രഭാഷണ പരമ്പരയുടെ കണ്ണൂര്‍ ജില്ലയിലെ പരിപാടിയാണ് മട്ടന്നൂരില്‍ നടക്കുന്നത്. പരമ്പരയക്കു മുന്നോടിയായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സത്സംഗങ്ങളും പ്രഭാഷണങ്ങളും നടക്കും. പത്രസമ്മേളനത്തില്‍ ശാന്തിഗിരി ജില്ലാ ഓഫീസ് അസി.ജനറല്‍ മാനേജര്‍ വി.ഭദ്രന്‍, പി.ദാമോദരന്‍, മനോജ് മാത്തന്‍, കെ.സനല്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















