പീരുമേട്: കോഴിക്കാനത്തിന് സമീപം സാമൂഹ്യവിരുദ്ധര്‍ ഓട്ടോറിക്ഷ കത്തിച്ചു. കോഴിക്കാനം രണ്ടാം ഡിവിഷന്‍ സ്വദേശി അനീഷിന്റെ ഉടമസ്ഥതയിലുള്ള പുതിയ ഓട്ടോയാണ് കത്തി നശിച്ചത്. വീടിന് സമീപത്തെ കുരിശുപള്ളിയോട് ചേര്‍ന്ന് പാര്‍ക്ക്‌ചെയ്തിരുന്ന വാഹനമാണ് ബുധനാഴ്‌ച്ച രാത്രി 11.30 ഓടെ കത്തുന്നനിലയില്‍ കണ്ടെത്തിയത്. സമീപവാസികള്‍ തീകെടുത്താന്‍ ശ്രമിച്ചെങ്കിലും വാഹനം പൂര്‍ണ്ണമായും കത്തിനശിച്ചു. പീരുമേട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിന് മുമ്പും കോഴിക്കാനത്ത് ഓട്ടോറിക്ഷയും ബൈക്കും അഗ്നിക്കിരയായിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തെങ്കിലും അന്വേഷണം എങ്ങും എത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവങ്ങള്‍ തുടര്‍ക്കഥയായിട്ടും ഒരു പ്രതിയെ പോലും പിടികൂടാത്തതില്‍ നാട്ടുകാര്‍ കടുത്ത അമര്‍ഷത്തിലാണ്.
















