കണ്ണൂര്‍: പാര്‍ട് ടൈം ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കുക, കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസില്‍ ജനറേറ്റര്‍ സ്ഥാപിക്കുക, കൊളച്ചേരി പോസ്റ്റോഫീസില്‍ പ്രാഥമിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, സ്റ്റാഫ് ക്വാട്ടേഴ്‌സ് വാസയോഗ്യമാക്കുക, തുടങ്ങി തപാല്‍ മേഖലയില്‍ നിലനില്‍ക്കുന്ന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തപാല്‍ ജീവനക്കാര്‍ ബിപിഇഎഫിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി കണ്ണൂര്‍ എച്ച്പിഒ പരിസരത്ത് നടന്ന റിലേ ധര്‍ണ്ണ ബിപിഇയു ക്ലാസ് രണ്ട് അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. ടി.പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. പി.കെ.സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. എം.പി.ദിനേശന്‍, ഒ.സപ്‌നേഷ് എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് നടക്കുന്ന ധര്‍ണ്ണ മോട്ടോര്‍ ആന്റ് എഞ്ചിനിയറിംഗ് മസ്ദൂര്‍ സംഘ് ജില്ലാ സെക്രട്ടറി സി.വി.രാജേഷ് ഉദ്ഘാടനം ചെയ്യും.
















