മട്ടന്നൂര്‍: മട്ടന്നൂര്‍ ടൗണ്‍ സ്‌ക്വയര്‍ പ്രവര്‍ത്തി ഉദ്ഘാടനം 18ന് രാവിലെ 10മണിക്ക് ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ നിര്‍വ്വഹിക്കും. ഇ.പി.ജയരാജന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പി.കെ.ശ്രീമതി ടീച്ചര്‍ എം.പി മുഖ്യാതിഥിയായിരിക്കും. നഗരസഭാ ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍ മാസ്റ്റര്‍, സബ് കലക്ടര്‍ നവജ്യോത് ഖോസ, അസി.കലക്ടര്‍ എസ്. ചന്ദ്രശേഖരന്‍, പിഡബ്ല്യൂഡി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ടി.എസ്.സിന്ധു, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ സ്വാഗതം പറയും. ജില്ലയിലെ പ്രധാനപ്പെട്ട ടൗണുകളിലൊന്നായ മട്ടന്നൂരിനെ വിനോദ സഞ്ചാര ഭൂപടത്തിലേക്കുയര്‍ത്താന്‍ സംസ്ഥാന ടൂറിസം വകുപ്പ് 1 കോടിയുടെ പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. നടപ്പാത, ഇരിപ്പിടങ്ങള്‍, സ്റ്റേജ്, റെയിന്‍ഷെല്‍ട്ടര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് പദ്ധതി.
















