പയ്യന്നൂര്‍: വിളയാങ്കോട് സദാശിവപുരം ശിവക്ഷേത്ര കൊടിയേറ്റ മഹോത്സവം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പുതിരിയുടെ കാര്‍മികത്വത്തില്‍ ഇന്നുമുതല്‍ 23 വരെ നടക്കും. നാളെ വൈകുന്നേരം നാലു മണിക്ക് ചിറ്റന്നൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് കലവറ നിറക്കല്‍ ഘോഷയാത്ര, 6.45 ആചാര്യവരണം, കൊടിയേറ്റം എന്നിവ നടക്കും 19 ന് രാത്രി 8.30 ന് കണ്ണൂര്‍ സിംഫണിയുടെ ഗാനമേള, 20 ന് തായമ്പക, മാണി മാധവചാക്യാരുടെ ചാക്യാര്‍കൂത്ത്, 21, ന് തിടമ്പുനൃത്തം, ചിറ്റന്നു ര്‍ കലാക്ഷേത്രയുടെ നൃത്ത വിരുന്ന്, 22 ന് തൃത്തായമ്പക,, പള്ളിവേട്ട കരിമരുന്ന് പ്രയോഗം, 23 ന് രാവിലെ ആറാട്ട്, ആറാട്ട് സദ്യ എന്നിവ നടക്കും.പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ വി.വി.രാഘവന്‍, വി.മനോഹരന്‍, എം.ശംഭു, ടി.പി.ജനാര്‍ദ്ദനന്‍ എന്നിവര്‍ പങ്കെടുത്തു.
















