ഉളിക്കല്‍: പൊയ്യൂര്‍ക്കരി അര്‍ജ്ജുനന്‍കോട്ട ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 23 മുതല്‍ 30 വരെ നടക്കും. ചിന്മയ അന്തര്‍ദ്ദേശീയ കേന്ദ്രത്തിലെ ആചാര്യ ബ്രഹ്മചാരണി ദേവകീ ചൈതന്യയും സഹായി അനിലജ സുകുമാര്‍ എന്നിവര്‍ യജ്ഞം നയിക്കും. 23 ന് രാവിലെ 7 മണിക്ക് മഹാഗണപതി ഹോമം, വൈകുന്നേരം 5 മണിക്ക് യജ്ഞാചാര്യ സ്വീകരണം, 6 ന് ദീപാരാധന എന്നിവ നടക്കും. 6.30 ന് സമാരഭസഭ ബ്രഹ്മശ്രീ കുബേരന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ബ്രഹ്മചാരിണി ദേവകീ ചൈതന്യ മാഹാത്മ്യപാരായണവും കഥാകഥനവും നടത്തും. 24 ന് രാവിലെ മഹാഗണപതി ഹോമം, 7 ന് ‘ഭാഗവതപാരായണം, 25 ന് രാവിലെ 6.30ന് മഹാഗണപതി ഹോമം, ‘ഭാഗവതപാരായണം ദക്ഷയാഗം, പറ വഴിപാട്, 26 ന് 6.30ന് മഹാഗണപതി ഹോമം, 7 ന് ഭാഗവതപാരായണം, 27 ന് രാവിലെ 6.30 ന് മഹാഗണപതി ഹോമം, വിദ്യാര്‍ത്ഥികള്‍ക്കായി രാത്രി 7 മുതല്‍ 8 വരെ യജ്ഞാചാര്യയുടെ നേതൃത്വത്തില്‍ വിദ്യഗോപാലര്‍ച്ചന എന്നിവ നടക്കും. 28 ന് രാവിലെ 6.30 ന് മഹാഗണപതി ഹോമം, ഗോവിന്ദ പട്ടാഭിഷേകം, രുഗ്മിണി സ്വയംവരം, വിശേഷാല്‍ അഭിഷേകം, പാലഭിഷേകം, വൈകുന്നേരം 7 മുതല്‍ 8 മണിവരെ മഹാ സര്‍വ്വൈശ്വര്യ പൂജ, 29 ന് രാവിലെ 6.30 ന് മഹാഗണപതി ഹോമം, വിശേഷാല്‍ പൂജ, ഋണമുക്താര്‍ച്ചന,‘ഭാഗ്യസൂക്തം, 30 ന് രാവിലെ 6.30ന് മഹാഗണപതിഹോമം, പാല്‍പ്പായസം, പാരായണ സമര്‍പ്പണം എന്നിവയും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കെ.വി ഗോവിന്ദന്‍, വി.കെ.കൃഷണന്‍ മാസ്റ്റര്‍, ടി.എ കൃഷണന്‍ കുട്ടി, ബാബു വെട്ടു വഴി, എം ഗോവിന്ദന്‍, രജമ്മ ടീച്ചര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















