കണ്ണൂര്‍: തേങ്ങുന്ന ചെന്നൈക്ക് കൈത്താങ്ങുമായി ഒരുകൂട്ടം യുവാക്കള്‍ മാതൃകാപരമായ പ്രവര്‍ത്തനവുമായി രംഗത്ത്. പ്രളയത്താല്‍ ദുരിതമനുഭവിക്കുന്ന ചെന്നൈയിലെ സഹോദരങ്ങളെ സഹായിക്കുന്നതിനായി വേങ്ങാട് സാന്ത്വനത്തിന്റെയും മമ്പറം ജൂനിയര്‍ ജേസീസിന്റെയും നേതൃത്വത്തില്‍ ശേഖരിച്ച കുടിവെള്ള-ഭക്ഷണ-വസ്ത്ര സാധനങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കൈമാറി.
കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ പി.ബാലകിരണ്‍ സാധനങ്ങള്‍ ഏറ്റുവാങ്ങി. അസി.കലക്ടര്‍ ചന്ദ്രശേഖര്‍, എഡിഎം ഒ.മുഹമ്മദ് അസ്ലം, ശിരസ്തദാര്‍ നളിനി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍, കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ തൈക്കണ്ടി മുരളീധരന്‍, സാന്ത്വനം ചെയര്‍മാന്‍ പ്രദീപന്‍ തൈക്കണ്ടി, പി.രജിത്ത്, ശ്രീജേഷ് കിരാച്ചി, സിത്തിന്‍ വേണുഗോപാല്‍, ജൂനിയര്‍ ജേസീ ചെയര്‍മാന്‍ കെ.രാഹിന്‍ മോഹന്‍, ജേസീസ് സെക്രട്ടറി ടി.നിധീഷ് സംസാരിച്ചു. 20 ബോക്‌സ് സാധനങ്ങളാണ് ചെന്നൈയിലേക്ക് കയറ്റിയയക്കുന്നതിനായി ശേഖരിച്ച് കൈമാറിയത്.
















