അടിമാലി:ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വ്യാപാരിക്ക് ഗുരുതരമായി പരിക്കേറ്റു. അടിമാലിക്ക് സമീപം തോക്കുപാറയിലാണ് സംഭവം. തോക്കുപാറ കാവാലിമാക്കല്‍ സദാശിവന്‍പിളള (65)ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 10.30 നാണ് സംഭവം. വ്യാപാര സ്ഥാപനം അടച്ചതിന് ശേഷം ഇതേ കെട്ടിടത്തില്‍താമസിക്കുന്ന മുറിയിലെത്തിയ സദാശിവന്‍പിളള തീപ്പെട്ടി കത്തിച്ചപ്പോള്‍ സിലണ്ടര്‍ പൊട്ടിതെറിക്കുകയായിരുന്നു. താമസിക്കുന്ന മുറിയുടെ മുന്‍ഭാഗം തകരുകയും ചെയ്തു. ഉഗ്ര ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റ സദാശിവന്‍പിളളയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പരിക്ക് ഗുരുതരമല്ലെന്നാണ് അടിമാലി പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം. സിലിണ്ടറിന് ചോര്‍ച്ചയുണ്ടായിരുന്നതാണ് അപകടകാരണമെന്നാണ് വിവരം.
















