വാഴൂര്‍: വാഴൂര്‍ ബ്ലോക്കിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെടുന്ന ഭവന രഹിതരായവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് ധനസഹായം നല്‍കുന്നു. അപേക്ഷകര്‍ക്ക് സ്വന്തമായി രണ്ട് സെന്റ് സ്ഥലമെങ്കിലും ഉണ്ടായിരിക്കണം.
വാസയോഗ്യമായ വീടില്ലാത്തവരും മുന്‍പ് ഭവന നിര്‍മ്മാണത്തിന് ധനസഹായം കിട്ടിയിട്ടില്ലാത്തവരുമായ ആളുകള്‍ക്ക് അതത് ഗ്രാമപഞ്ചായത്തുകളിലെ വിഇഒ മാരുടെ പക്കലോ വാഴൂര്‍ ബ്ലോക്ക് ഓഫീസിലോ ഡിസംബര്‍ 19നകം അപേക്ഷകള്‍ നല്‍കാവുന്നതാണ്.
















