തലയോലപ്പറമ്പ്: ഏനാദി മറുതാപ്പുരയ്‌ക്കല്‍ ദേവീക്ഷേത്രത്തിലെ സംക്രമപൂജയും കാര്യസിദ്ധിപൂജയും 16ന് നടക്കും. രാവിലെ 5.30ന് നടതുറപ്പ്, ആറിന് ഉഷഃപൂജ, 6.30ന് ഗണപതിഹോമം, പത്തിന് ഉച്ചപൂജ എന്നിവ നടക്കും. കാര്യസിദ്ധിപൂജയുടെ ദീപപ്രകാശനം വൈകുന്നേരം നാലിന് നടന്‍ സാജന്‍ പള്ളൂരുത്തി നിര്‍വഹിക്കും. തുടര്‍ന്ന് ദീപാരാധന, പ്രസാദവിതരണം എന്നിവയാണ് ചടങ്ങുകള്‍.
















