പാലാ: ത്രിതലപഞ്ചായത്ത്,മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിജയികളായ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി സംഘാംഗങ്ങളായ ജനപ്രതിനിധകള്‍ക്ക് ഇന്ന് പാലായില്‍ സ്വീകരണംനല്കും. രണ്ടു മണിക്ക് ഷലോം പാസ്റ്ററല്‍ സെന്ററില്‍ ചേരുന്ന സമ്മേളനത്തില്‍ സഹായ മെത്രാന് ജേക്കബ് മുരിക്കന്‍ രൂപതയുടെ സ്നേഹോപഹാരം സമ്മാനിക്കും. പാലാ മുന്‍സിപ്പല്‍ ചെയര്പ്പേഴ്സണ് ലീനാ സണ്ണി പുരയിടത്തില്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ പാലാ ആര്‍ഡിഒ സി. കെ പ്രകാശ് അദ്ധ്യക്ഷത വഹിക്കും. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. മാത്യു പുല്ലുകാലായില്‍ ആമുഖസന്ദേശം നല്‍കും. കൃഷി അസിസ്റ്റന്റ് ഓഫീസര്‍ ഷാജന് പി. സെഫബാസ്റ്റ്യന് ഡാന്റീസ് കൂനാനിയ്ക്കല്‍, ജോയി മടിയ്ക്കാങ്കല്‍, ആകാശ് തെങ്ങംപള്ളില്, സിബി കണിയാമ്പടി, ജോയി വട്ടക്കുന്നേല്‍, പോള്‍സണ്‍ കൊട്ടാരത്തില്‍, സാജു വടക്കേല്‍ എന്നിവര്‍ പ്രസംഗിക്കും. 27 മുതല്‍ 30 വരെ നടക്കുന്ന കാര്‍ഷികമേളയുടെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം വൈകിട്ട് 4:30ന് പുഴക്കര മൈതാനത്ത് വികാരി ജനറാള്‍ മോണ്‍ ഫിലിപ്പ് ഞരളക്കാട്ട് നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: