കണ്ണാടിപ്പറമ്പ്: ജ്യോതിര്‍ഗമയ, തദ്ദേശീയ പാരമ്പര്യ ചികിത്സാ വിഭാഗം, നിത്യാനന്ദ ആയുര്‍വേദ സംരക്ഷണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കണ്ണാടിപ്പറമ്പ് ശ്രീ ധര്‍മ്മശാസ്താക്ഷേത്ര സന്നിധിയില്‍ വിഷമുക്ത കറിവേപ്പിലത്തോട്ടം നിര്‍മ്മിച്ചു. തോട്ടം കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.സി.ദിനേശന്‍, സുനീഷ് വൈദ്യര്‍, കെ.ശ്രീനിവാസന്‍, കെ.ടി.ജഗദീശ്വര വൈദ്യ, കെ.പി.ഗോപാലന്‍ മാസ്റ്റര്‍, വത്സലന്‍ ഗുരുക്കള്‍, പാര്‍ത്ഥസാരഥി, പി.വി.മീന, കെ.സതി, എം.പി.ലോഹിതാക്ഷന്‍, ജയദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















