• ഇവര്‍ വീണത് 65 അടി താഴ്‌ച്ചയുള്ള കൊക്കയിലേക്ക്
• പരിക്കേറ്റ ഒരാളുടെ നില ഗുരുതരം
പീരുമേട്: നിയന്ത്രണം വിട്ട ഇന്നോവ കാര്‍ വഴിയാത്രക്കാരായ മൂന്ന് പേരെ ഇടിച്ച് തെറിപ്പിച്ചു. ഇവര്‍ വീണത് 65 അടി താഴ്‌ച്ചയുള്ള കൊക്കയിലേക്ക്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരം. പള്ളിക്കുന്ന് റ്റിജന്‍ കോട്ടേജ് സ്വദേശികളായ സ്വാമി ദാസ്(65), ജ്ഞാനസെല്‍വം(65), കുട്ടിക്കാനം റോസ് കോട്ടേജ് സ്വദേശിനി പെണ്ണമ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കുട്ടിക്കാനത്തും തട്ടാത്തികാനത്തിനും ഇടയ്‌ക്ക് ഇന്നലെ 4.30 ഓടെയാണ് അപകടം. പള്ളി കഴിഞ്ഞ് മടങ്ങിയവരെയാണ് തിരുവനന്തപുരം സ്വദേശി സുന്ദര്‍ സ്വാമിയുടെ ഉടമസ്ഥതയിലുള്ള വാഹനം ഇടിച്ച് തെറിപ്പിച്ചത്. പരിക്കേറ്റ മൂന്ന് പേരെയും കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമെന്നാണ് വിവരം. പീരമേട് ഫയര്‍ഫോഴ്‌സിലെ ജീവനക്കാരെത്തി ഏറനേരം പണിപ്പെട്ടാണ് പരിക്കേറ്റവരെ കരയ്‌ക്കെത്തിച്ചത്. പിരുമേട് ഫയര്‍ഫോഴ്‌സിലെ സ്‌റ്റേഷന്‍ ഓഫീസര്‍ കരുണാകരപിള്ള, ഓഫീസര്‍മാരായ പി മധു, പ്രശാന്ത്, വിപേഷ്, ബിനു, ശിവദാസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പീരുമേട് പോലീസും സ്ഥലത്തെത്തിയിരുന്നു.
















