Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഈ വളര്‍ച്ചയില്‍ അസന്തുലിതാവസ്ഥയുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2015, 10:39 pm IST
in Vicharam

മതാടിസ്ഥാനത്തില്‍ രാജ്യത്ത് 2011 വരെയുള്ള ജനസംഖ്യാ കണക്ക് സര്‍ക്കാര്‍ ഔദ്യോഗികമായി, 2015 ആഗസ്റ്റ് 25 ന് പ്രസിദ്ധീകരിച്ചു. രാജ്യത്തെ ആദ്യത്തെ മതപരമായ ജനസംഖ്യാ സ്ഥിതിവിവരക്കണക്ക്. ഒരു രാജ്യത്തിന്റെ പുരോഗതിയില്‍ ഏറെ നിര്‍ണ്ണായകമാണ് അവിടുത്തെ ജനങ്ങളുടെ ശക്തിയും ക്ഷയവും തിരിച്ചറിയല്‍. കക്ഷി രാഷ്‌ട്രീയത്തില്‍ മാത്രമല്ല, രാജ്യത്തിന്റെ വികസനത്തിലും വളര്‍ച്ചയിലും ഈ കണക്കുകള്‍ക്ക് പ്രാധാന്യമേറെയുണ്ട്. അതു കൃത്യമായി അറിഞ്ഞിരിക്കേണ്ടത് ഓരോ പൗരന്റെയും ആവശ്യമാണ് അവകാശമാണ്. കാരണം, മറ്റെന്തൊക്കെ ഘടകങ്ങള്‍ സ്വാധീനം ചെലുത്തിയാലും ആത്യന്തികമായി വ്യക്തിയുടെ നിലപാടും തീരുമാനങ്ങളുമാണല്ലോ ഒരു രാഷ്‌ട്രത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നത്. ഔദ്യോഗികമായ ഈ കണക്കുകള്‍ പ്രകാരം, 1951 ല്‍ മുതലുള്ള പ്രവണതകളുടെ തുടര്‍ച്ചയായി ഹിന്ദുജനസംഖ്യാ ശതമാനനിരക്ക് കുറയുകയും മുസ്ലിം ജനസംഖ്യാ ശതമാനനിരക്ക് കൂടുകയുമാണ്.

ജനനനിരക്ക്, കുടിയേറ്റം, മതപരിവര്‍ത്തനം എന്നവയാണ് ജനസംഖ്യാ വ്യതിയാനത്തിനാധാരമായ മൂന്നു കാരണങ്ങള്‍. ഇതിനുപുറമെ, അനധികൃത കുടിയേറ്റം അഥവാ നുഴഞ്ഞുകയറ്റം, പ്രത്യേകിച്ച് ബംഗ്ലാദേശില്‍ നിന്നുള്ളതും മതപരിവര്‍ത്തനവും അതിന്റെ പരിണതിയും ആണ് ആ മൂന്നെണ്ണം.

നമ്മുടെ ജനസംഖ്യാ വ്യതിയാനത്തിന് നുഴഞ്ഞുകയറ്റവും മതപരിവര്‍ത്തനവും രണ്ടു പ്രധാനകാരണങ്ങളാണ്. അങ്ങനെ നോക്കുമ്പോള്‍ ജനസംഖ്യയിലെ അസന്തുലിതാവസ്ഥയെക്കുറിച്ച് വിശദമായ പഠനം ആവശ്യമാണ്.

മുസ്ലിം ജനസംഖ്യ

2011 ലെ ജനസംഖ്യാ കണക്കെടുപ്പില്‍ നിന്നുള്ള സുപ്രധാനമായ വിവരങ്ങളില്‍ മുഖ്യമായത് ഭാരതത്തില്‍ മുസ്ലിം ജനസംഖ്യാ നിരക്കില്‍ ഉണ്ടായിരിക്കുന്ന 0.8 ശതമാനം വളര്‍ച്ചയാണ്. 2001 ല്‍ ഈ മത വിഭാഗം ജനസംഖ്യയില്‍ 13.43 ശതമാനമായിരുന്നു; അതിപ്പോള്‍ 14.23 ആയി. ഇതു തുടര്‍ച്ചയായ മൂന്നാം തവണയാണ് 0.8 ശതമാനമോ അതിന് മുകളിലോ ആയി മുസ്ലിം ജനസംഖ്യ വളരുന്നത്.

സ്വാതന്ത്ര്യലബ്ധിക്കും രാഷ്‌ട്രവിഭജനത്തിനും ശേഷം എല്ലാ ദശാബ്ദത്തിലും മുസ്ലിം ജനസംഖ്യയിലെ വളര്‍ച്ച വര്‍ധനവിലാണ്. ഇതിന്റെ തോത് 1981 നു ശേഷം വലുതാണ്. ആ വളര്‍ച്ചാത്തോത് 2001-2011 ലെ കണക്കു നോക്കുമ്പോള്‍ നിയന്ത്രാണീതമായി തുടരുകയാണ്.

പതിറ്റാണ്ടിനിടയില്‍ മുസ്ലിങ്ങളുടെയും ഹിന്ദു, സിഖ്, ജെയിന്‍ എന്നീ ഭാരതീയ മതങ്ങളുടെയും (ഐആര്‍-ഇന്ത്യ റീജിയണ്‍) മറ്റ് മതങ്ങളുടെയും വിശ്വാസങ്ങളുടെയും (ഒആര്‍പിഎസ്-അദര്‍ റിലീജിയണ്‍സ് ആന്‍ഡ് പേഴ്‌സുവേഷന്‍സ്) വളര്‍ച്ചയിലെ നിരക്ക് മനസ്സിലാക്കിയാലേ മുസ്ലിം ജനസംഖ്യാ വളര്‍ച്ച വ്യക്തമാകൂ. 1981-91 കാലത്ത് മുസ്ലിങ്ങളുടെയും മറ്റു ഭാരതീയ മതങ്ങളുടെയും വളര്‍ച്ചാ നിരക്കിലെ അന്തരം 49 ശതമാനമായിരുന്നത് 1991-2001 കാലത്ത് നേരിയ തോതില്‍ കുറഞ്ഞെങ്കിലും കഴിഞ്ഞ പതിറ്റാണ്ടില്‍ പിന്നെയും വര്‍ധിച്ചു. ചില വിശകലനക്കാര്‍, മുസ്ലിം ജനസംഖ്യാ വളര്‍ച്ച 29.69 ശതമാനത്തില്‍നിന്ന് 24.65 ആയി കുറഞ്ഞുവെന്നും ഇതു മത അസന്തുലിതാവസ്ഥയില്ലായ്‌മയിലേക്കുള്ള സൂചകമാണെന്നും മറ്റും വിശദീകരിക്കുന്നത് തെറ്റാണ്; കാരണം, വാസ്തവത്തില്‍ മുസ്ലിങ്ങളും ഭാരതീയ മത വിഭാഗങ്ങളും തമ്മിലുള്ള വളര്‍ച്ചാ നിരക്കില്‍ അന്തരം വര്‍ധിച്ചിട്ടേ ഉള്ളുവെന്ന് സൂക്ഷ്മ വിശകലനത്തില്‍ കാണാനാകും.

തുടര്‍ച്ചയായി മൂന്ന് പതിറ്റാണ്ട്, ഭാരതീയ മതവിഭാഗങ്ങളില്‍നിന്നു വ്യത്യസ്തമായി മുസ്ലിം ജനവിഭാഗം 50 ശതമാനം വളരുകയാണ് ചെയ്തിരിക്കുന്നത്. ഒരു മതവിഭാഗത്തില്‍നിന്ന് മാത്രം അത്തരത്തില്‍ വളര്‍ച്ചയുണ്ടാകുന്നത് സമൂഹത്തില്‍ ഹിതകരമല്ല എന്നത് പ്രത്യേകം പറയേണ്ടതില്ല. അതിലും പ്രത്യേകിച്ച് ആ വളര്‍ച്ചയ്‌ക്കു പിന്നില്‍ അസ്വാഭാവികമായ ചില ഘടകങ്ങള്‍കൂടിയുണ്ടെങ്കില്‍.ലോകത്ത് ഏറ്റവുമധികം മുസ്ലിം ജനസംഖ്യയുള്ള രാജ്യമായി ഭാരതം മാറാന്‍ സാധ്യതയുണ്ട്. ഇതു പറയുമ്പോള്‍ അതിനു പിന്നില്‍ ദുരുദ്ദേശ്യമോ ദുരൂഹതയോ കാണേണ്ടതില്ല. മറിച്ച് സ്വാഭാവികമായി, ലഭ്യമാകുന്ന ഔദ്യോഗിക രേഖകള്‍ അടിസ്ഥാനമാക്കി നടത്തുന്ന വിശകലനമായിമാത്രമേ കാണേണ്ടതുള്ളു. സ്ഥിരമായ ഈ വളര്‍ച്ച മൂലം മുസ്ലിം ജനസംഖ്യ ഭാരതത്തില്‍ 2011 ല്‍ 17.22 കോടിയായി വര്‍ധിച്ചു. 1951 ല്‍ ഇത് 3.77 കോടിയായിരുന്നു, അതായത് 4.6 ഇരട്ടി. ഇതേ കാലത്ത് ഹിന്ദു ജനസംഖ്യാ വളര്‍ച്ച 3.2 ഇരട്ടി മാത്രമാണ്. ഇപ്പോള്‍ ഭാരതമാണ് മുസ്ലിം ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്ത് രണ്ടാമത്, ഇന്തോനേഷ്യക്കു തൊട്ടുപിന്നിലായി. അവിടെ 2010 ല്‍ 20.6 കോടിയായിരുന്നു മുസ്ലിം ജനസംഖ്യ, എന്നാല്‍ പാക്കിസ്ഥാനിലേക്കാള്‍ കൂടുതല്‍, 2011 ല്‍ അവിടെ 17.6 കോടിയാണ് മുസ്ലിങ്ങള്‍. ഈ കണക്കുനോക്കുമ്പോള്‍ അടുത്ത രണ്ടോ മൂന്നോ ദശാബ്ദത്തിനുള്ളില്‍ ഭാരതമായിരിക്കും ലോകത്തെ ഏറ്റവും മുസ്ലിങ്ങളുള്ള രാജ്യമായിരിക്കുകയെന്ന് എല്ലാ ജനസംഖ്യാ ശാസ്ത്രപഠനക്കാരും സമ്മതിക്കുന്നു. അതില്‍ ആശങ്കപ്പെടാനോ, അത്ഭുതപ്പെടാനോ അല്ല, മറിച്ച് അതാണ് സംഭവ്യമായ കാര്യം എന്നു ചൂണ്ടിക്കാണിക്കുന്നുവെന്നു മാത്രം.

മറ്റു ഭാരതീയ മതങ്ങളും ഹിന്ദുക്കളും

മുസ്ലിം ജനസംഖ്യാ വളര്‍ച്ചയുടെ ഭാഗമായി മറ്റ് ഭാരതീയ മതങ്ങളുടെ വളര്‍ച്ചയില്‍ കുറവുണ്ടായിരിക്കുന്നു. 2011 ല്‍ ഹിന്ദു ജനസംഖ്യയിലെ വളര്‍ച്ച 80 ശതമാനത്തില്‍ താഴെയായി; 2001 ല്‍ ഹിന്ദു ജനസംഖ്യ 80.46 ശതമാനമായിരുന്നു, അതിപ്പോള്‍ 2011 ല്‍ 79.80 ആയി കുറഞ്ഞു. സിഖ് വിഭാഗം 1.87 ശതമാനത്തില്‍ നിന്ന് 1.72 ആയി ബുദ്ധമത വിഭാഗം 0.77 ശതമാനത്തില്‍നിന്ന് 0.70 ശതമാനമായി. ജൈനര്‍ 0.41 ശതമാനത്തില്‍ നിന്ന് 0.37 ശതമാനമായി. അതേപോലെ, വിവിധ വനവാസി വിഭാഗത്തില്‍പ്പെട്ട മതവിശ്വാസികളുടെ വളര്‍ച്ച നേരിയതോതില്‍ വര്‍ധിച്ചു; 0.65 ശതമാനത്തില്‍നിന്ന് 0.66 ശതമാനമായി. ഇതെല്ലാം പരിണിക്കുമ്പോള്‍ ഭാരതീയ മതവിഭാഗങ്ങളുടെ വളര്‍ച്ച 84.21 ശതമാനത്തില്‍നിന്ന് 83.48 ശതമാനമായി കുറഞ്ഞു.

ഭാരതീയ മതവിഭാഗങ്ങളുടെ വളര്‍ച്ചയിലെ ഈ തളര്‍ച്ചയും മുസ്ലിം ജനവിഭാഗത്തിന്റെ വളര്‍ച്ചയിലെ ഉയര്‍ച്ചയും സ്വാതന്ത്ര്യത്തിനും വിഭജനത്തിനും ശേഷം 1981 നു ശേഷം താരതമ്യേന അതിവേഗത്തിലായി. 1951 നും 2011 നും ഇടയില്‍, ഭാരതീയ മതവിഭാഗങ്ങളുടെ വളര്‍ച്ച ആകെ ജനസംഖ്യയില്‍ നാലു ശതമാനം കുറയുകയും മുസ്ലിം ജനസംഖ്യയില്‍ അത്രയും വര്‍ധിക്കുകയും ചെയ്തു. 2011 ലെ സെന്‍സസ് റിപ്പോര്‍ട്ട് വിവരങ്ങള്‍ കാണിക്കുന്നത് മുസ്ലിം ജനസംഖ്യയിലെ ഈ വളര്‍ച്ചയും മറ്റുള്ളവയിലെ കുറവും 1981 ല്‍ തുടങ്ങുകയും അത് ഇന്നും തുടരുകയും ചെയ്യുന്നുവെന്നാണ്.

മേഖലതിരിച്ചു നോക്കുമ്പോള്‍

ഭാരതജനസംഖ്യയില്‍ മുസ്ലിം നിരക്കിലുണ്ടായിരിക്കുന്ന ഈ വര്‍ധനക്കു കാരണം, ഈ മത വിഭാഗത്തിന് മേല്‍ക്കൈ ഉള്ള ഭാഗങ്ങളിലെ വ്യാപകമായ വളര്‍ച്ച തന്നെയാണ്. ഭാരതത്തിലെ ആകെ വളര്‍ച്ചാനിരക്കായ 0.8 ശതമാനത്തിലും വളരെ ഏറെയാണ് മുസ്ലിങ്ങള്‍ കൂടുതലായി പാര്‍ക്കുന്ന സ്ഥലങ്ങളിലെ വളര്‍ച്ചാ നിരക്ക്. മുസ്ലിങ്ങളെപ്പോലെ ക്രിസ്ത്യാനികള്‍ക്കും മേല്‍ക്കൈയുള്ള പ്രദേശങ്ങള്‍ ഭാരതത്തിലുണ്ട്. ഇവിടങ്ങളില്‍ ഈ മതവിഭാഗത്തില്‍ പെട്ടവരുടെ വളര്‍ച്ചാനിരക്ക് 2001-2011 കാലത്തെ ആകെ ജനസംഖ്യയുടെ 2.30 ശതമാനം വളര്‍ച്ചാനിരക്കില്‍നിന്ന് വളരെ വളരെ ഉയര്‍ന്ന ശതമാനത്തോതിലാണ്.

മുസ്ലിം വളര്‍ച്ച മേഖലതിരിച്ച് നോക്കുമ്പോള്‍

മുസ്ലിം ജനസംഖ്യയിലെ വളര്‍ച്ച മേഖല തിരിച്ചു പരിശോധിക്കുമ്പോള്‍ കൗതുകകരമായ പല യാഥാര്‍ത്ഥ്യങ്ങളും വ്യക്തമാകും. ഈ മേഖലകളില്‍ മുസ്ലിം-ക്രിസ്ത്യന്‍ വളര്‍ച്ചാനിരക്ക് വര്‍ധിച്ച തോതിലാണെന്നുമാത്രമല്ല, ഹിന്ദു വളര്‍ച്ചാ നിരക്ക് ദേശീയ ശരാശരിയായ 0.8 ശതമാനത്തിലും വളരെ താഴെയാണ്.

ജമ്മു കശ്മീര്‍

ഭാരതത്തിന്റെ ഏറ്റവും വടക്കുള്ള ഈ സംസ്ഥാനം മുസ്ലിം ഭൂരിപക്ഷ ്രപദേശമാണ്. ഇവിടെ മുസ്ലിം ജനസംഖ്യ 66.97 ല്‍നിന്ന് 68.31 ആയി ഉയര്‍ന്നു; ഹിന്ദുക്കളുടേത് 29.63 ല്‍നിന്ന് 28.44 ആയി കുറഞ്ഞു. ബുദ്ധരുടെയും സിഖുകാരുടെയും ജനസംഖ്യയും കുറഞ്ഞു.

ജമ്മു മാത്രം കണക്കിലെടുക്കുകയാണെങ്കില്‍, ഹിന്ദുക്കളുടെ ജനസംഖ്യ 65.23 ശതമാനത്തില്‍നിന്ന് 62.56 ആയി കുറഞ്ഞു. മുസ്ലിങ്ങളുടേത് 30.69 ല്‍നിന്ന് 33.45 ആയി ഉയര്‍ന്നു. ജമ്മു മേഖലയിലെ ഈ മുസ്ലിം വളര്‍ച്ച 2001 ലെ സെന്‍സസ് റിപ്പോര്‍ട്ടിലും പ്രത്യേകം പരാമര്‍ശിച്ചിരുന്നു. അതിപ്പോഴും തുടരുകയാണെന്നര്‍ത്ഥം. സസൂക്ഷ്മം പഠിക്കേണ്ട ചില പ്രവണതകളാണിതെന്നു സംശയമില്ല.

ഹരിയാന

ഹരിയാനയിലും ഉണ്ടായിട്ടുണ്ട് മുസ്ലിം ജനസംഖ്യയുടെ പെരുപ്പം; 5.78 ശതമാനത്തില്‍നിന്ന് 7.03 ശതമാനമായി. 1991-2001 കാലത്തും സമാനമായ വളര്‍ച്ചയുണ്ടായി; 4.64 ല്‍നിന്ന് 5.78 ശതമാനമായി വളര്‍ന്നു. 2000-2011 കാലത്തെ വളര്‍ച്ചാ തോത് താരതമ്യം ചെയ്താല്‍ മുസ്ലിം വളര്‍ച്ച 45.66 ശതമാനമായിരുന്നു, ഹിന്ദുക്കളുടേത് 18.84 ശതമാനവും.

ഹരിയാനയിലെ മുസ്ലിം വളര്‍ച്ച മേവാ പ്രദേശം കേന്ദീകരിച്ചായിരുന്നു. സംസ്ഥാനത്താകെയുള്ള 17.81 ലക്ഷം മുസ്ലിങ്ങളില്‍ 8.63 ലക്ഷവും പുതുതായി രൂപീകരിച്ച ഇൗ പ്രദേശത്തെ മേവാ ജില്ലയിലാണ്. 2001 ല്‍ നിന്ന് 2011 ല്‍ എത്തിയപ്പോള്‍ ജില്ലയിലെ മുസ്ലിം ജനസംഖ്യ തോത് 74.83 ല്‍നിന്ന് 79.20 ശതമാനമായി ഉയര്‍ന്നു. അതേസമയം ഹിന്ദു ജനസംഖ്യ 24.84 ല്‍നിന്ന് 20.37 ആയി കുറഞ്ഞു. മേവായില്‍ മുസ്ലിങ്ങള്‍ പതിറ്റാണ്ടുകൊണ്ട് 4.6 ശതമാനം വളര്‍ന്നു, ഹിന്ദുക്കള്‍

13 ശതമാനം കുറഞ്ഞു.

ഫരീദാബാദിലും ഗുഡ്ഗാവിലും പല്‍വയിലും മുസ്ലിം വളര്‍ച്ച ഉയര്‍ന്ന തോതിലാണ്, പക്ഷേ, ഹിന്ദു വളര്‍ച്ച മേവായിലെപ്പോലെ വളരെക്കുറഞ്ഞ തോതിലല്ല. അതും പ്രത്യേകം വിലയിരുത്തേണ്ട കാര്യമാണ്.

അസാധാരണമായി മുസ്ലിം ജനസംഖ്യ വളര്‍ന്ന മറ്റൊരു ജില്ലയാണ് ഹരിയാനയിലെ യമുനാനഗര്‍. 2001 ലെ 9.99 ശതമാനത്തില്‍നിന്ന് 2011 ല്‍ മുസ്ലിം ജനസംഖ്യാനിരക്ക് 11.41 ശതമാനമായി. കിഴക്കന്‍ യുപി, ഉത്തര്‍ഖണ്ഡ് അതിര്‍ത്തിപ്രദേശമാണ് ഈ ജില്ല.

(നാളെ: യുപിയും ബംഗാളും ആസാമും നോക്കുമ്പോള്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

Kerala

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

Kerala

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

Gulf

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

Kerala

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

പുതിയ വാര്‍ത്തകള്‍

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

പാപിയ അധികാരി (വലത്ത്) അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (ഇടത്ത്)

മെസ്സി കൊല്‍ക്കത്തയില്‍ വന്നപ്പോള്‍ ഷൈന്‍ ചെയ്ത മമതയുടെ മന്ത്രി എട്ട് നിലയില്‍ പൊട്ടി, അന്ന് ചെയ്യാത്ത കുറ്റത്തിന് മറ്റൊരാളെ 39 ദിവസം ജയിലിലിട്ടു

തമിഴ് നാട്ടില്‍ നാടകീയ നീക്കങ്ങള്‍, ഡിഎംകെയും എഐഎഡിഎംകെയും ചര്‍ച്ച നടത്തുന്നു

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.