തളിപ്പറമ്പ്: സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന അക്രമത്തിന്റെ പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി കുറുമാത്തൂര്‍ പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. കരിമ്പം പനക്കാട് മേഖലയില്‍ വായനശാല ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ നടന്ന അക്രമസംഭവത്തിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ പ്രദേശങ്ങളില്‍ ബിജെപിക്കുണ്ടായ മുന്നേറ്റത്തില്‍ വിറളിപൂണ്ടാണ് സിപിഎം ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. പി.വിജയന്‍ അധ്യക്ഷത വഹിച്ചു. ടി.ടി.സോമന്‍ അധ്യക്ഷത വഹിച്ചു. എ.പി.നാരായണന്‍, പി.പി.ബാലകൃഷ്ണന്‍, എന്‍.രാമചന്ദ്രന്‍, എ.പ്രേമന്‍, ഇ.കെ.ബൈജു എന്നിവര്‍ സംസാരിച്ചു.
















