എലിവാലിക്കര: അടഞ്ഞു കിടക്കുന്ന ക്ലബ്ബില്‍ ബഹളം വച്ച മദ്യപസംഘം വീട്ടുടമസ്ഥനെയും മകനെയും മര്‍ദ്ദിച്ചതായി പരാതി.
എലിവാലിക്കര ഈസ്റ്റ് കാഞ്ഞിരത്തുംമുറിയില്‍ ഗോപാലനാചാരി, മകന്‍ വിനോദ് എന്നിവര്‍ക്കാണ് അഞ്ചംഗ മദ്യപസംഘത്തിന്റെ മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകുന്നേരം 4 മണിക്കായിരുന്നു സംഭവം. അടഞ്ഞു കിടക്കുന്ന ക്ലബ്ബില്‍ മദ്യപിച്ചെത്തിയ സംഘം ബഹളം വെയ്‌ക്കുന്നത് ചോദ്യം ചെയ്യാനെത്തിയ വീട്ടുകാരെയാണ് സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മദ്യ-മയക്കുമരുന്ന് മാഫിയകളുടെ അഴിഞ്ഞാട്ടം തുടര്‍ക്കഥയായിട്ടും പോലീസ് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
















