Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ദേശീയ ലോക് അദാലത്ത് ശനിയാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2015, 08:46 pm IST
in Wayanad

കല്‍പ്പറ്റ : ദേശീയ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ തീരുമാനപ്രകാരം ദേശ വ്യാപകമായി നാളെ ദേശീയ ലോക് അദാലത്ത് നടത്തുമെന്ന് ജില്ലാ സെഷന്‍സ് ജഡ്ജി എസ്.എച്ച്.പഞ്ചാപകേശന്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. കോടതികളില്‍ നിലവിലുള്ള കേസുകള്‍ക്ക് പുറമെ സര്‍ക്കാറിന്റെയും മുനിസിപ്പല്‍ അതോറിറ്റി, റവന്യൂ അതോറിറ്റി, നിയമപരമായ മറ്റ് അധികാര സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, ട്രിബ്യൂണലുകള്‍ മുതലായവയുടെയും വിവിധ ഉദ്യോഗസ്ഥര്‍ മുമ്പാകെ തീര്‍പ്പാകാതെയുള്ള ഫയലുകളും തര്‍ക്കങ്ങളും അദാലത്തില്‍ ഉള്‍പ്പെടുത്തും.

റവന്യൂ മേഖലയിലുള്ള തര്‍ക്കങ്ങളായ പോക്കുവരവ്, ഭൂനികുതി, കെട്ടിട നികുതി, വസ്തു നികുതി, വാണിജ്യ നികുതി സംബന്ധിയായ വിഷയങ്ങള്‍, ബാങ്കിങ് ഇന്‍ഷൂറന്‍സ് മേഖലയിലെ വിഷയങ്ങള്‍, വൈദ്യൂതി, ജലം, സര്‍വ്വീസ് കാര്യങ്ങള്‍, ട്രാഫിക്, എക്‌സൈസ്, ടെലഫോണ്‍, പെറ്റി ക്രിമിനല്‍ കേസുകള്‍, മൈനിങ് തര്‍ക്കങ്ങള്‍ തുടങ്ങിയ മേഖലകളിലെ തര്‍ക്കങ്ങള്‍ എന്നിവയും പരിഗണിക്കും. സര്‍വ്വെയും അതിര്‍ത്തിയുംസംബന്ധിച്ച തര്‍ക്കങ്ങള്‍, ക്രിമിനല്‍ നടപടി ക്രമ സംഹിതയിലെ 133, 144 വകുപ്പുകള്‍ പ്രകാരമുള്ള നടപടികള്‍, ലാന്റ് അക്വിസിഷന്‍ ആക്ടിന്റെ 28 എ പ്രകാരമുള്ള അപേക്ഷകള്‍, ആര്‍ബിട്രേഷന്‍ നടപടികള്‍, കോപ്പറേറ്റീവ് ബാങ്കുകള്‍, സൊസൈറ്റികള്‍ എന്നിവ മുമ്പാകെയുള്ള റിക്കവറി നടപടികള്‍, വ്യവസായിക തര്‍ക്കങ്ങള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, കുടിയേറ്റ തൊഴിലാളികളെ സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍, റേഷന്‍ കാര്‍ഡ്, മണ്ണെണ്ണ പെര്‍മിറ്റ്, എല്‍.പി.ജി വിതരണം, ഉപഭോക്തൃ തര്‍ക്കങ്ങള്‍, പൊതു വില്‍പ്പന നികുതി, വാണിജ്യ വില്‍പ്പന നികുതി, മൂല്യ വര്‍ദ്ദിത നികുതി തുടങ്ങിയ എല്ലാ വിഷയങ്ങളും അദാലത്തില്‍ പരിഗണിക്കും. വ്യവഹാര സാധ്യതയുള്ള വിഷയങ്ങളും പരിഹാരത്തിനായി കൈകാര്യം ചെയ്യും. ആവശ്യമെങ്കില്‍ അനുരജ്ഞന ചര്‍ച്ചകളും നടത്തും.

പ്രസ്തുത തീര്‍പ്പാക്കല്‍ യജ്ഞം നടത്തുന്നതും എല്ലാ സേവനങ്ങളും സഹായ സഹകരണങ്ങളും അതത് സ്ഥലത്തുള്ള കോടതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജില്ലാ, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ ലഭിക്കും. അദാലത്തില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ അന്തിമമായിരിക്കും. പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥലത്ത് വച്ച് തീരുമാനം കൈക്കൊള്ളുന്നതിന് അധികാരം നല്‍കിയിട്ടുണ്ട്. സൗഹാര്‍ദാന്തരീക്ഷത്തില്‍ കേസുകള്‍ തീര്‍പ്പാക്കുകയും നിയമ നടപടികള്‍ ലഘൂകരിക്കുന്നതോടൊപ്പം സാധാരണക്കാരന് കൂടി പണച്ചെലവില്ലാതെ നീതി ലഭ്യമാക്കുകയാണ് അദാലത്തിന്റെ ലക്ഷ്യം. അദാലത്തില്‍ തീര്‍പ്പാക്കുന്ന കേസുകള്‍ക്ക് യാതോരുവിധ കമ്മീഷനോ സര്‍വ്വീസ് ചാര്‍ജ്ജോ സര്‍ക്കാറിലേക്ക് നല്‍കേണ്ടതില്ല. കൂടാതെ തീര്‍പ്പാകുന്ന കേസുകളില്‍ പിന്നീട് കോടതികളിലോ മറ്റ് ഫോറങ്ങളിലോ അപ്പീല്‍ നല്‍കുന്നതിന് സാധിക്കുകയില്ല എന്ന പ്രത്യേകതയുമുണ്ട്. ലാന്റ് അക്വിസിഷന്‍ ആക്റ്റ് പ്രകാരം ഭൂമി ഏറ്റെടുത്ത് നഷ്ട പരിഹാരം കിട്ടാത്ത കേസുകള്‍ തീര്‍പ്പാക്കുന്നതിന് 100 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

കല്‍പറ്റ കോടതിയില്‍ 2290 കേസുകളും ബത്തേരി കോടതിയില്‍ 1406 കേസുകളും മാനന്തവാടി കോടതിയില്‍ 2070 കേസുകളുമാണ് പരിഗണിക്കുക.

അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഇ അയ്യൂബ്ഖാന്‍, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്. അജിത് കുമാര്‍, മുന്‍സിഫ് ജഡ്ജി ആര്‍.എം. സല്‍മത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

India

ഭീകരവാദത്തെ ന്യായീകരിക്കുന്നു; സത്ലജ് സിനിമയ്‌ക്കുള്ള വിലക്ക് തുടരണമെന്ന് സമിതി

India

അനില്‍ മേനോന്റെ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കുള്ള യാത്ര ലൈവായി കാണാം; 14ന് രാവിലെ 9.45ന് (ഭാരത സമയം രാത്രി 8.17)

Entertainment

ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് :മോഹൻലാൽ

News

നാഷണൽ കോൺഫ്രൻസ് എംഎൽഎ ബിജെപിയിലേക്കോ? ഒമർ അബ്ദുള്ള ക്ഷുഭിതനാകുന്നതെന്തിന്? മാപ്പുപറയണമെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

വാമോസ് അർജൻ്റീന….. സ്വിറ്റ്സർലൻസുകാരെ ഗോളിൽ മുക്കി മെസിപ്പട ; സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും

ഓപ്പറേഷൻ ടൈഗർ: ശിവസേനാ എംപിമാർ ലോക്‌സഭാ സ്പീക്കറെ കണ്ടത് വിവാദമാക്കുന്നു

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ൽ വെ​ടി​വ​യ്‌പ്പ്: ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടം

വിമാനത്താവളം വേണ്ടത് കൊടുമണ്‍ സര്‍ക്കാര്‍ ഭൂമിയില്‍

എസ് ജാനകിക്ക് രാജ്യം ഇന്ന് വിട നൽകും; ഇന്ന് മൈസൂരിൽ പൊതുദർശനവും അന്ത്യാഭിലാഷ പ്രകാരം സംസ്കാരവും

റെയിൽവേ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ട; 66 കിലോ കഞ്ചാവുമായി മൂന്ന് ബംഗാൾ സ്വദേശികൾ കോട്ടയത്ത് പിടിയിൽ

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; അമേരിക്കന്‍ കടന്നുകയറ്റത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനം

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 60 കോടിയുടെ മയക്കുമരുന്ന് പിടികൂടി, അഞ്ചു വിദേശികൾ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

മലയാളക്കരയിലെ ആദ്യ ഭദ്രകാളീക്ഷേത്രം, കേരളത്തിലെ അറുപത്തിനാല് ഭദ്രകാളീക്ഷേത്രങ്ങളുടെ മൂലക്ഷേത്രം കൊടുങ്ങല്ലൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.