പൊന്‍കുന്നം: ക്ഷേത്ര വരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കാതെ ക്ഷേത്രങ്ങള്‍ക്കുതന്നെ നല്‍കുന്നുവെന്ന് പറയുന്ന മന്ത്രി ശബരിമലയിലെ വരുമാനം എത്രയെന്നും അത് എന്തുചെയ്യുന്നുവെന്നും വ്യക്തമാക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി ആവശ്യപ്പെട്ടു.
തീര്‍ത്ഥാടനകാലത്ത് എരുമേലി അടക്കമുള്ള ഇടത്താവളങ്ങളില്‍ നിന്നുള്ള വരുമാനവും വെളിപ്പെടുത്തണം. ഇടത്താവളങ്ങളില്‍ സൗകര്യം ഒരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു. ഇത്തവണയും എരുമേലിയില്‍ ഒരു കാര്‍ഡിയോളജിസ്റ്റിനെ നിയമിക്കാന്‍ കഴിഞ്ഞില്ലെന്നും എന്‍. ഹരി പറഞ്ഞു.
പരമ്പരാഗത പാതയിലും മറ്റ് റോഡുകളിലും വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം ചെയ്തില്ല. ഇത്തരത്തില്‍ പെരുമാറുന്ന സര്‍ക്കാര്‍ മറുപടി പറയണമെന്ന് എന്‍. ഹരി ആവശ്യപ്പെട്ടു.
















