കോഴിക്കോട്: ആഭരണനിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് വിഹിതമടക്കാത്ത മുതലാളിമാരുടെ നിസ്സഹരണ മനോഭാവത്തില്‍ പ്രതിഷേധിച്ച് ജ്വല്ലറികളിലേക്ക് മാര്‍ച്ചുള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടി നടത്തുമെന്ന് ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ വി.രാധാകൃഷ്ണന്‍ പറഞ്ഞു. ആഭരണ നിര്‍മ്മാണ തൊഴിലാളി സംഘം ബിഎംഎസിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ഒ.കെ. ധര്‍മ്മരാജന്‍ അധ്യക്ഷതവഹിച്ചു. എ.ശശീന്ദ്രന്‍, മിനി.വി, ബാബു, കെ.വി.സെല്‍വരാജ്, വിനോദ് എന്നിവര്‍ സംസാരിച്ചു.
















