പാലാ: പാലാ-ഈരാറ്റുപേട്ട നഗരസഭ പ്രദേശങ്ങളില്‍ റോഡുസരുക്ഷയ്‌ക്ക് ഭീഷണിയായി സ്ഥാപിച്ചിട്ടുള്ള അനധികൃത പരസ്യബോര്‍ഡുകള്‍ 14ന് മുമ്പ് നീക്കം ചെയ്യണമെന്ന് പാലാ ആര്‍ഡിഒ അറിയിച്ചു. ഹൈവേ അതോറിട്ടിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ ബോര്‍ഡുകളും ഉടമകള്‍ സ്വമേധയാ നീക്കം ചെയ്യണം.
ആര്‍ഡിഒയുടെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള ഉപസമിതിക്കാണ് കൈയ്യേറ്റം ഒഴിപ്പിക്കാനുള്ള ചുമതല. സ്വമേധയാ മാറ്റാത്ത ബോര്‍ഡുകള്‍ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്യുകയും ഉടമകള്‍ക്കെതിരെ ഹൈവേ പ്രൊട്ടക്ഷന്‍ വകുപ്പുകള്‍ പ്രകാരം നിയമ നടപടിയും അയ്യായിരം രൂപ വരെ പിഴയീടാക്കും.
വ്യാപാര സ്ഥാപനങ്ങള്‍, മത-സാമുഹിക-സാംസ്‌കാരിക സംഘടനകള്‍, രാഷ്‌ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ അവരവര്‍ സ്വയം നീക്കി മാതൃക കാണിക്കണമെന്നും റോഡു സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെന്നും ആര്‍ഡിഒ സി.കെ. പ്രകാശ് അറിയിച്ചു.
















