പഞ്ചാരിമേളം മഴമംഗലം നമ്പൂരിരിയുടെ കണക്കുകളില്‍ വിരിഞ്ഞ കലാരൂപമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. അത്ചിട്ടപ്പെടുത്തി അരങ്ങേറിയതാവട്ടേ പെരുവനം പൂരത്തിനും. പണ്ടാരത്തില്‍ മാരാത്തെ ഒരു പ്രഗല്ഭനായ മാരാരാണ് ഈമേളം കൊട്ടിനടപ്പിലാക്കിയതെന്നുമാണ് കരുതുന്നത്.
പതികാലം(തുടങ്ങുന്ന ഭാഗം) അത് കേള്‍ക്കുകതന്നെ മാധുര്യമേറിയ അനുഭവമായിരിയ്ക്കും. പഞ്ചാരിമേളം നാലുനാഴികയെന്നാണ് പൊതു ഭാഷ്യം. വിസ്തരിച്ച്കൊട്ടിയാല് നാലുമണിക്കൂര്നീണ്ടുനില്ക്കും. ആകെ അഞ്ചുകാലമാണ് ഈമേളത്തിന്. അതില്‍ പതികാലം രണ്ടേകാല്‍മണിക്കൂര്‍ നീണ്ടുനില്‍ക്കും. അഞ്ചാം കാലം(അവസാനഭാഗം) മുക്കാല്‍ മണിക്കൂറും കൊട്ടിയാല്‍ തികഞ്ഞ മേളമായി. അതിനിടയിലുള്ള ഭാഗങ്ങള്‍ ഇരുപതുമിനിറ്റുമാണ് കൊട്ടുന്നത്. സാധാരണ നാലുമണിക്കൂര്‍ നേരം കൊട്ടുന്നത് അപൂര്‍വ്വം സ്ഥലങ്ങളില്‍ മാത്രമായിരിയ്ക്കും.
ഉരുട്ടുചെണ്ട, വലംതല, കുഴല്‍, കൊമ്പ്,ഇലത്താളം എന്നിവയാണ് പഞ്ചാരിമേളത്തിന് ഉപയോഗിയ്ക്കുന്ന വാദ്യോപകരണങ്ങള്‍. വലംകൈയ്യില്‍ കോലും ഇടതുകൈയ്യുംകൊണ്ടാണ് കൊട്ടുക. പഴയകാല പെരുമയോടെ പഞ്ചാരികൊട്ടുന്നതിന് ഏറെ പ്രഗല്ഭര് ഉള്ളത് ഇന്നും പെരുമനത്തുതന്നെയാണ്. ഉത്സവം കൊടികയറിയ തൃപ്പൂണിത്തുറയില്‍ രണ്ടുനേരവും പഞ്ചാരിമേളം പെരുമനം കുട്ടന്മാരാരാണ് നയിയ്ക്കുന്നത്.
മേളംകൃത്യമായി താളം പിടിച്ചാസ്വദിയ്ക്കാന് സ്ത്രീകള്‍ കാണുന്നവേദിയും തൃപ്പൂണിത്തുറയാണ്. അഞ്ചാം കാലത്തിനുശേഷമുള്ള വകകളും കൊട്ടി അവസാനിപ്പിയ്ക്കലും കിഴക്കേ നടപ്പുരയിലാണ്. അതിനുവേണ്ടി വന്‍ ജനസഞ്ചയംതന്നെ കാത്തുനില്ക്കുന്നതും തൃപ്പുണിത്തുറയിലെ മാത്രം പ്രത്യേകതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: