കോഴിക്കോട്: ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയ വ്യക്തിഗതവിവരങ്ങള്‍ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പറുമായി കൂട്ടിച്ചേര്‍ക്കുകയും അവ ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ച്‌തൊഴിലുമട അംഗീകരിക്കുകയും ചെയ്ത ഇപിഎഫ് അംഗങ്ങള്‍ക്ക് ഇനി മുതല്‍ അവരുടെ പിഎഫ് തുക പിന്‍വലിക്കുന്നതിന് അപേക്ഷകള്‍ നേരിട്ട് സമര്‍പ്പിക്കാം.
ഇത്തരത്തിലുള്ള അപേക്ഷകര്‍ക്ക് തൊഴിലുടമ സഹായമില്ലാതെ തന്നെ ലളിതവല്‍ക്കരിച്ച അപേക്ഷാഫോറങ്ങളായ ഫോറം 19(യുഎഎന്‍), ഫോറം 10സി(യുഎഎന്‍), ഫോറം 31(യുഎഎന്‍) എന്നിവ പിഎഫ് ഓഫീസിലേക്ക് നേരിട്ട് സമര്‍പ്പിച്ച് അതിവേഗം പിഎഫ് തുക പിന്‍വലിക്കാനും അഡ്വാന്‍സുകള്‍ കൈപ്പറ്റാനുമുള്ള, സൗകര്യം ഏര്‍പ്പെടുത്തിയതായി റീജ്യണല്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ അറിയിച്ചു.
നിലവിലെ ഫോറം 19, ഫോറം 10സി, ഫോറം 31 അപേക്ഷകള്‍ സമര്‍പ്പിച്ച തുക പിന്‍വലിക്കാനുള്ള സൗകര്യം ഈ പറഞ്ഞ നിബന്ധനകള്‍ പാലിക്കാത്ത തൊഴിലാകളികള്‍ക്ക് തുടര്‍ന്ന് ലഭിക്കും.
നേരിട്ട് അപേക്ഷ സമര്‍പ്പിച്ച് അതിവേഗം പിഎഫ് തുക പിന്‍വലിക്കാനുള്ള സൗകര്യം ലഭിക്കുന്നതിന് എല്ലാ പിഎഫ് അംഗങ്ങളും അവരുടെ തൊഴില്‍ദാദാവില്‍ നിന്നും യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ കരസ്ഥമാക്കാനും ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ കൂട്ടിച്ചേര്‍ക്കാനായി തൊഴില്‍ദാതാവിനെ ഏല്‍പ്പിക്കണമെന്നും കമ്മീഷണര്‍ കെ.പ്രശാന്ത് അറിയിച്ചു.
















