പാലാ: തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ വിജയിച്ച അംഗന്‍വാടി സ്റ്റാഫ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആലീസ് സണ്ണി, കുട്ടിയമ്മ സെബാസ്റ്റ്യന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സിജി പ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജസ്സിമോള്‍ കുര്യന്‍, എം.റ്റി. ജയകുമാരി എന്നിവര്‍ സ്വീകരണം ഏറ്റുവാങ്ങി. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എസ്. രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് സി.എക്‌സ് ത്രേസ്യ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അന്നമ്മ ജോര്‍ജ്ജ്, പി.സി. ശ്യാമള, മിനി മാത്യു, ഷാലി തോമസ്, ബിന്‍സി ജോസഫ്, സി.കെ. ലളിതകുമാരി, പി.കെ. പൊന്നമ്മ, കെ.എസ്. സുഷ, എസ്. ഹേമലതല, പി.പി. ശോഭനദേവി, പി.ബി. ഇന്ദിര, പി.റ്റി. ഓമന, ത്യേസ്യാമ്മ സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.
















